ബന്ധുവായ സ്ത്രീയും അധ്യാപികയും ലൈംഗികമായി പീഡിപ്പിച്ചു! ദയാവധം ആവശ്യപ്പെട്ട് 24 കാരന്റെ കത്ത്
ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തനിക്ക് ദയാവധം ആനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് യുവാവിന്റെ കത്ത്.അധ്യാപികയാലും ബന്ധുവായ സ്ത്രീയാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും പീഡനത്തിനരയായി ജീവിക്കുന്നതിന്റെ അപമാനം താങ്ങാനാവില്ലെന്നും വ്യക്തമാക്കിയാണ് 24 കാരനായ യുവാവ് രാഷ്ട്രപതിക്ക് കത്തയച്ച്.
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടെന്നും അതേസമയം ഇക്കാര്യത്തില്‍ ആണിന് മാത്രം നീതി ലഭിക്കാറില്ലെന്നും യുവാവ് അയച്ച കത്തില്‍ പറയുന്നു. ആന്ധ്രപ്രദേശുകാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

കുര്‍ണൂല്‍
ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ 24 കാരനായ യുവാവാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചത്. എട്ട് വയസുള്ളപ്പോളാണ് താന്‍ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. ബന്ധുവായ സ്ത്രീയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ആദ്യം പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ താന്‍ അക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നു.

അധ്യാപിക
എന്നാല്‍ വീട്ടുകാര്‍ താന്‍ പറയുന്നത് വിശ്വസിച്ചില്ല. പിന്നീട് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. സഹിക്കവയ്യാതെ താന്‍ വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ മാനക്കേട് കൊണ്ടും ഭയംകൊണ്ടും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞായിരുന്നു വീട്ടുകാര്‍ പരാതി കൊടുക്കാന്‍ തയ്യാറാകാതിരുന്നത്.

മാനക്കേട്
പീഡിപ്പിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. താന്‍ ഇപ്പോള്‍ ബയോടെക്നോളജി ബരുദധാരിയാണ്. എങ്കിലും പീഡിപ്പിക്കപ്പെട്ടതിന്റെ മുറിവുകളോ അപമാനഭാരമോ മാസിക സമ്മര്‍ദ്ദമോ ഒന്നും കുറഞ്ഞിട്ടില്ല. അതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നാണ് യുവാവ് കത്തില്‍ പറയുന്നത്.

ആണ്‍കുട്ടികളും
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് ഇവിടെ വാര്‍ത്തയാകുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ തങ്ങളെ പരിഹാസത്തോടെയാണ് കാണുന്നത്. ഇനിയെങ്കിലും ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ കാണാതെ പോകരുത് യുവാവ് കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക്
കത്തിന്റെ ഒരു പകര്‍പ്പ് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്. സിവില്‍ എന്‍ജിനീയറായ തന്റെ അച്ഛന് ഈയിടെ മരിച്ചെന്നും അമ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് കത്തയക്കുന്നതെന്നും യുവാവ് പറയുന്നു.

ജീവനൊടുക്കും
തനിക്ക് രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ അനുകൂല മറുപടി ലഭിച്ചില്ലേങ്കില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യുമെന്നും തന്റെ മരണത്തില്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും യുവാവ് പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications