കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ലെ ഫെമിന മിസ്‌ ഇന്ത്യ കിരീടം തെലുങ്കാന സ്വദേശി മാനസ വാരണാസി

Google Oneindia Malayalam News

ഹൈദരാബാദ്‌: തെലുങ്കന സ്വദേശിയും എഞ്ചിനീയറുമായ മാനസ വാരണായിയെ ഫെമിന മിസ്‌ഇന്ത്യ വേള്‍ഡ്‌ ആയി തിരഞ്ഞെടുത്തു. ഹരിയാന സ്വദേശിയായ മണിക ഷിയോകാണ്ടാണ്‌ വിഎല്‍സിസിയുടെ ഇന്ത്യന്‍ സുന്ദരിയെ പ്രഖ്യാപിച്ചത്‌. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ മന്യസിങ്ങാണ്‌ മത്സരത്തില്‍ റണ്ണറപ്പായത്‌.

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

ബോളിവുഡ്‌ താരങ്ങളായ നേഹ ദുപിയ, ചിത്രാങ്കത സിങ്‌, പുല്‍കിത്‌ പ്രശസ്‌ത ഡിസൈനര്‍ ഡ്യവോ ഫല്‍ഗുനി, ഷെയിന്‍ പീക്കോക്ക്‌ എന്നിവരടങ്ങുന്ന പാനലാണ്‌ മാനസ വാരണാസിയെ മിസ്‌ ഇന്ത്യ 2020യായി തിരഞ്ഞെടുത്തത്‌. മത്സരത്തിന്റെ പ്രാഥമിക റൗണ്ട്‌ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ 2019ല്‍ മിസ്‌ വേള്‍ഡ്‌ ഏഷ്യയായ സുമന്‍ റാവുവിനെയാണ്‌. ഫെമിന മിസ്‌ ഇന്ത്യയുടെ ഗ്രാന്റ്‌ ഫിനാലെ ഫെബ്രുവരി 28ന്‌ കളേഴ്‌സ്‌ ടിവിയില്‍ സംപ്രേഷണം ചെയ്യും.

miss india

ബെനറ്റ്‌ കോള്‍മാന്‍ ആന്റ്‌ കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യന്‍ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന വാര്‍ഷിക സൗന്ദര്യ മത്സരമാണ്‌ ഫെമിന മിസ്‌ ഇന്ത്യ. മിസ്‌ വേള്‍ഡ്‌,മിസ്‌ യൂണിവേഴ്‌സ്‌ തുടങ്ങിയ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത്‌ ഈ മത്സരത്തില്‍ നിന്നാണ്‌.രാജസ്ഥാന്‍ സ്വദേശിനിയായ സുമന്‍ റാവുവായുരുന്നു 2019ല്‍ ഫെമിന മിസ്‌ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്‌.

Recommended Video

cmsvideo
മലയാളി യുവാക്കളാണ് നടിക്കെതിരെ പരാതി നല്‍കിയത് | Oneindia Malayalam

English summary
manasa varanasi from Telangana won femina miss India crown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X