കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ, ബിജെപിക്ക് ഏഴ് സീറ്റുകളുടെ കുറവ്!

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഞങ്ങള്‍ വോട്ട് ശതമാനം ഉയര്‍ത്തുകയും സീറ്റ് നില 40ല്‍ നിന്ന് 104 ആക്കി ഉയര്‍ത്തുകയും ചെയ്തെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് 3700 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. അതിന് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ ബിജെപി പ്രവര്‍ത്തകരോട് നന്ദി പറയുന്നു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.
സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസ്- ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്നും ജനവിധിക്ക് എതിരായ നീക്കമാണ് ഉണ്ടായിട്ടുള്ളതെന്നും ഷാ ആരോപിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മേല്‍ക്കൈ നേടുമെന്നും ഷാ പറയുന്നു.

 ജനവിധി കോണ്‍ഗ്രസിനെതിര്

ജനവിധി കോണ്‍ഗ്രസിനെതിര്


സിദ്ധരാമയ്യ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവെന്നും പകുതിയോളം കോണ്‍ഗ്രസ് മന്ത്രിമാരും അവരുടെ നിയോജക മണ്ഡ‍ലത്തില്‍ പരാജയപ്പെട്ടു. പിന്നെങ്ങനെയാണ് ജെഡിഎസ് 37 സീറ്റുകളില്‍ വിജയിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ആഘോഷങ്ങള്‍ ആരംഭിക്കുക. 122സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് 78 സീറ്റിലേക്ക് ഒതുങ്ങിപ്പോയി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്. ‍ഞങ്ങള്‍ക്ക് വെറും ഏഴ് സീറ്റുകളുടെ അഭാവം മാത്രമാണുണ്ടായത്. ഇപ്പോഴുള്ളത് കോണ്‍ഗ്രസിനെതിരെയുള്ള ജനവിധിയാണ് ഉണ്ടായിട്ടുള്ളതെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. 13 സീറ്റുകളില്‍ നോട്ടയെക്കാള്‍ കുറഞ്ഞ കേവലഭൂരിപക്ഷത്തിലാണ് ബിജെപിക്ക് നഷ്ടം സംഭവിച്ചതെന്നും ഷാ അവകാശപ്പെടുന്നു. ജെഡിഎസ് പോലും കോണ്‍ഗ്രസിന് എതിരായിരുന്നു.

 ഗവര്‍ണര്‍ പറഞ്ഞത്

ഗവര്‍ണര്‍ പറഞ്ഞത്


യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിവാദങ്ങള്‍ ഒടുങ്ങിയതോടെ പുതിയ പ്രസ്താവനയുമായി കര്‍ണാടക ഗവര്‍ണറും രംഗത്തെത്തിയിരുന്നു. ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യാന്‍ ഏഴ് ദിവസം ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്ത മാത്രമാണെന്നും സുപ്രീം കോടതിയ്ക്ക് മുമ്പാകെ കോണ്‍ഗ്രസ് അഭിഭാഷകന്‍ കള്ളം പറയുകയായിരുന്നുവെന്നും അമിത് ഷാ പറയുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ അതിര്‍ത്തികളും ലംഘിച്ചെന്നും ഷാ ആരോപിക്കുന്നു. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു.

 കോണ്‍ഗ്രസ് ആഘോഷിച്ചത് എന്ത്

കോണ്‍ഗ്രസ് ആഘോഷിച്ചത് എന്ത്

കോണ്‍ഗ്രസ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയം ആഘോഷിച്ചതിനെയും അമിത് ഷാ ചോദ്യം ചെയ്യുന്നു. പകുതിയോളം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും സീറ്റ് നഷ്ടമായി. അതാണോ കോണ്‍ഗ്രസ് ആഘോഷിച്ചത്. സിദ്ധരാമയ്യയ്ക്ക് ഒരു മണ്ഡലത്തില്‍ പരാജയം നേരിടേണ്ടിവന്നു. അതാണോ കോണ്‍ഗ്രസ് ആഘോഷിച്ചത് സിദ്ധരാമയ്യ ചോദിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ 78 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Recommended Video

cmsvideo
കലിപ്പടങ്ങാതെ അമിത് ഷാ | OneIndia Malayalam
 അവിശുദ്ധ സഖ്യമെന്ന് ഷാ

അവിശുദ്ധ സഖ്യമെന്ന് ഷാ

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ അവിശുദ്ധ സഖ്യമെന്ന് വിശേഷിപ്പിച്ച ഷാ ജനങ്ങള്‍ വിജയം ആഘോഷിക്കില്ലെന്നും അവകാശപ്പെടുന്നു. കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിന് ശേഷം അമിത് ഷാ നടത്തിയ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അമിത് ഷാ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രത്യക്ഷപ്പെടുന്നത്. 55 മണിക്ക റിന് ശേഷമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെക്കുന്നത്. തുടര്‍ന്നാണ് ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചിരുന്നു.

English summary
BJP chief Amit Shah on Monday targeted the JD(S) -Congress alliance and said that the people mandate was against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X