Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിക്കാൻ ഫോണില്ല; പരാതിയില്ലാതെ പരാധീനതകളോട് പടവെട്ടി എസ്എസ്എൽസി പരീക്ഷയിൽ നേടിയത് 98% മാർക്ക്

പഠിക്കാൻ ഫോണില്ല; പരാതിയില്ലാതെ പരാധീനതകളോട് പടവെട്ടി എസ്എസ്എൽസി പരീക്ഷയിൽ നേടിയത് 98% മാർക്ക്

ന്യൂഡൽഹി: കോവിഡ് ലോകത്താകമാനം പ്രതിസന്ധി സൃഷ്ടിക്കുകയും മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോവുകയും ചെയ്തതോടെ നമ്മുടെ ഇടയിലെ പല വിദ്യാർഥികളുടെ പഠനം അവതാളത്തിലായി. ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം കഴിയുമ്പോഴും പഠിക്കാൻ ഫോണിനായി ബുദ്ധിമുട്ടുന്ന പല കുട്ടികളും ഇപ്പോഴുമുണ്ടെന്നതാണ് സത്യം. അക്കൂട്ടത്തിൽ ഒരാളായിരുന്നു ജമ്മു കശ്മീരുകാരനായ മന്ദീപ് സിങ്.

Mandeep

പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മന്ദീപിന്റെ കുടുംബം സാമ്പത്തിക പരാധീനതകൾക്ക് ഇടയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. അതുകൊണ്ട് തന്നെ സ്കൂൾ അടച്ചപ്പോൾ ഓൺലൈൻ ക്ലാസ് എന്ന സാധ്യത ഫോണില്ലാത്തതുകൊണ്ട് അസ്തമിച്ചു. എന്നാൽ നിശ്ചയദാർഡ്യത്തോടെ തനിക്ക് ലഭിച്ച പുസ്തകങ്ങളിലെ പാഠങ്ങൾ കൃത്യമായി പഠിച്ച് മന്ദീപ് നേടിയത് തിളക്കമാർന്ന വിജയം.

എസ്എസ്എൽസി പരീക്ഷയിൽ 98 ശതമാനം മാർക്കോടെയാണ് മന്ദീപ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഉദംപൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതും മന്ദീപ് തന്നെ. ഡോക്ടറാകണമെന്ന ആഗ്രഹവുമായാണ് മന്ദീപിന്റെ പഠനം. അതിനായി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ തന്നെ മന്ദീപ്. അതിന്റെ ആദ്യ പടിയായി മാത്രമാണ് അവൻ പത്താം ക്ലാസ് വിജയത്തെ കാണുന്നതും.

Recommended Video

cmsvideo
    WHO's warning about delta plus virus

    കർഷകനാണ് മന്ദീപിന്റെ പിതാവ് ശ്യാം സിങ്. അമ്മ സന്ധ്യദേവി വീട്ടമ്മയാണ്. പഠനത്തിനിടയിലും അച്ഛനെ കൃഷിടയങ്ങളിലും വീട്ടിലെ കാര്യങ്ങളിലും മന്ദീപ് സഹായിക്കുമായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ലോക്ഡൗൺ കാലയളവ് പഠനത്തെ ദോഷകരമായി ബാധിക്കുന്നെന്നു ചില കൂട്ടുകാർ പറഞ്ഞു. എന്നാൽ പരാതികൾ പറയുന്നതിനു പകരം പഠനത്തിലാണു താൻ ശ്രദ്ധിച്ചതെന്നാണ് മന്ദീപ് പറയുന്നത്. തനിക്ക് പുസ്തകം വാങ്ങി തന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുകയും ചെയ്യുന്നു ഈ മിടുക്കൻ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+