കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒന്നാം തീയതി വന്ദേമാതരം ചൊല്ലേണ്ട.. നിര്‍ബന്ധിത ദേശീയത വേണ്ടെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിര്‍ബന്ധിത ദേശീയത വേണ്ടെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ | Oneindia Malayalam

മധ്യപ്രദേശ്: വന്ദേമാതരം ചൊല്ലേണ്ടത് നിര്‍ബന്ധമാക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. എല്ലാ മാസവും ഒന്നാം തീയതി വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കില്ലെന്ന് മധ്യപ്രദേശഅ സര്‍ക്കാര്‍. മാസത്തില്‍ ഒരു തവണ ദേശീയഗീതം ചൊല്ലിയാല്‍ ദേശസ്‌നേഹം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഗവണ്‍മെന്റ് പറഞ്ഞു. 2005 മുതല്‍ നിര്‍ബന്ധമാക്കിയ ദേശീയഗീതം ചൊല്ലല്‍ ഇതോടെ നിര്‍ബന്ധിതമല്ലാതാക്കിയിരിക്കയാണ് മധ്യപ്രദേശ്.


2005നു ശേഷം ഗവണ്‍മെന്റ് ജീവനക്കാര്‍ എല്ലാ മാസവും ഒന്നാം തീയതി വന്ദേമാതരം ചൊല്ലണമായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ജനുവരി ഒന്നിന് വന്ദേമാതരം ചൊല്ലാതെയാണ് സെക്രട്ടേറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.

kamalnath-15


മുഖ്യമന്ത്രി കമല്‍നാഥ് ദേശീയഗീതാലാപനം സംഘടിപ്പിക്കുന്ന ജനറല്‍ അഡിമിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫയലുകള്‍ തടഞ്ഞു വച്ചിരിക്കയാണ്. എന്നാല്‍ ഇതിനെതിരെ ബിജെപി വക്താവാ രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഫയലുകള്‍ തടഞ്ഞ് വച്ചാല്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് തുടരാനാവില്ലെന്നും അതിനാല്‍ ഇത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനതയ്ക്ക നല്കിയ് പുതുവത്സരസമ്മാനമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

<strong><br> 20 ഇതിലും വലുതൊന്നും ഇനി നടക്കാനില്ല, സർക്കാരിന്റെത് തീക്കളി, പിണറായിയെ താഴെയിറക്കുമെന്ന് ശശികല</strong>
20 ഇതിലും വലുതൊന്നും ഇനി നടക്കാനില്ല, സർക്കാരിന്റെത് തീക്കളി, പിണറായിയെ താഴെയിറക്കുമെന്ന് ശശികല

എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം തീരുമാനമെന്നതിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്കോ മന്ത്രിമാര്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നാല്‍ വന്ദേമാതരത്തിന് എതിരല്ല എന്നും ഒരു അജന്‍ഡയുടേയും ഭാഗമല്ല തീരുമാനമെന്നും ഒരു ദിവസം ആലപിച്ചതുകൊണ്ട് ദേശസ്‌നേഹം ഉണ്ടാകില്ലെന്നും കരുതിയാണ് തീരുമാനമെന്ന് കമല്‍നാഥ് പറഞ്ഞു.

English summary
Mandhyapradesh government withdraw the cupulsory singing of Vandematharam in Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X