• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍ഡൂസ് ചുഴലിക്കാറ്റ്: 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; തമിഴ്‌നാട്ടിലെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Google Oneindia Malayalam News

ചെന്നൈ: മൻഡൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാനസർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ. കോഴിക്കോട്, കണ്ണൂർ വിമാനങ്ങളടക്കെം പതിനാറ് സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.

റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണം എന്ന് ചെന്നൈ വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു.

ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദമാണ് മൻഡൂസ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.

 പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍! ഹാജർ എടുത്തിട്ടും ആരും അറിഞ്ഞില്ല, സംഭവമിങ്ങനെ പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍! ഹാജർ എടുത്തിട്ടും ആരും അറിഞ്ഞില്ല, സംഭവമിങ്ങനെ

ചുഴലിക്കാറ്റ് 85 കിലോമീറ്റർ വേഗതയിൽ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻതീരം എന്നിവടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ആൾക്കാരെ ഒഴിപ്പിക്കുകയും വടക്കൻ തീരദേശങ്ങളിൽ 5000 പുനരധിവാസക്യാമ്പുകൾ തുറക്കുകയും ചെയ്തതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ദേശീയ ദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങൾ സജ്ജമായിട്ടുണ്ട്.

English summary
Cyclone Mandous: 16 flights cancelled; Red alert in 3 districts of Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X