നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗം
ബെംഗളൂരു: പ്രമുഖ നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇവരുടെ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സുമലത. കോണ്‍ഗ്രസിനെയും ബിജെപിയെയും അമ്പരിപ്പിച്ച് മികച്ച വിജയം നേടിയ വ്യക്തി കൂടിയാണ് ഇവര്‍. നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് സുമലത. ഒരുകാലത്ത് മലയാള സിനിമയില്‍ തിരക്കേറിയ നടിയായിരുന്നു അവര്‍.

മണ്ഡലത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് രോഗം ബാധിച്ചത്. കടുത്ത തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതാണ് ആദ്യ ലക്ഷണം. ജൂലൈ നാലിന് കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇന്നാണ് ഫലം വന്നത്. വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല. എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്. ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം. ആ വ്യക്തിയെ കുറിച്ച് ഞാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സുമലത വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ആദ്യമായിട്ടാണ് സുമലത പാര്‍ലമെന്റംഗമാകുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ റെക്കോഡ് മാര്‍ജിനിലാണ് മാണ്ഡ്യയില്‍ നിന്ന് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications