തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയിലും ഞെട്ടിപ്പിക്കുന്ന ദുരഭിമാന കൊല, സംഭവം കേട്ടാല്‍ നെഞ്ചുരുകും
മാണ്ഡ്യ: തമിഴ്‌നാടിനെ നടുക്കിയ ദുരഭിമാന കൊലയ്ക്ക് പിന്നാലെ കര്‍ണാടകയിലും ഞെട്ടിപ്പിക്കുന്ന സംഭവം. ദളിത് യുവാവിനെ പ്രണയിച്ച 19 കാരിയെയാണ് ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പിതാവും അമ്മാവന്‍മാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വയലിലെ മരത്തില്‍ കെട്ടിതൂിക്കുകയായിരുന്നു.
മാണ്ഡ്യ സ്വദേശി മോനിക്കെയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ,പെണ്‍ കുട്ടിയും ദളിത് യുവാവുമായുള്ള ഏറെ കാലത്തെയുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം കാമുകനുമായി പെണ്‍കുട്ടി വിവാഹിതയായത് ബന്ധുക്കളെ കൂടുതല്‍ ചൊടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 30 തോടുകൂടി മോനിക്കയെ ബന്ധുക്കള്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു. തുടര്‍ന്ന് ദളിത് യുവാവുമായുളള വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇതിന് തയാറാകാതിരുന്ന പെണ്‍കുട്ടിയെ പിതാവും അമ്മാവന്‍മാരും ചേര്‍ന്ന്് കൊലപ്പെടുത്തി. മരണ ശേഷം പോലീസ് സ്ഥലത്തെത്തും മുന്‍പ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.












Click it and Unblock the Notifications