കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കൂടുതല്‍ വോട്ടുചെയ്യുന്നവര്‍ക്ക് മാത്രം വികസനം, മേനകാ ഗാന്ധിയുടെ പുതിയ പ്രസ്താവന ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
വിവാദ പരാമർശവുമായി മനേക ഗാന്ധി | Oneindia Malayalam

ദില്ലി: ബിജെപി നേതാവ് മേനകാ ഗാന്ധിയുടെ വിവാദ പ്രസ്താവന വീണ്ടും. ഇത്തവണ വോട്ടര്‍മാരെ നാല് ഗ്രൂപ്പായി തരംതിരിച്ചുള്ള പ്രസ്താവനയാണ് വന്‍ വിവാദത്തിലേക്ക് വീണിരിക്കുന്നത്. ബിജെപിക്ക് എത്ര വോട്ടുകള്‍ ലഭിച്ചുവെന്ന് കണക്കാക്കി ഗ്രാമങ്ങളെ തരംതിരിക്കുമെന്നും, കൂടുതല്‍ വോട്ടു ലഭിക്കുന്ന മണ്ഡലങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ ഉണ്ടാവുമെന്നും മേനക ഗാന്ധി പറഞ്ഞു.

1

സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെയായിരുന്നു മേനകാ ഗാന്ധിയുടെ വിവാദ പരാമര്‍ശം. വോട്ടര്‍മാരെ നാല് തരമായി തരംതിരിക്കും. എ, ബി, സി, ഡി ഗ്രൂപ്പുകളായിട്ടാണ് അവരെ കാണുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് എവിടെ നിന്നാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയതെന്ന് പരിശോധിക്കും. വികസനത്തിന്റെ കാര്യത്തില്‍ ആ ഗ്രാമങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. കൂടുതല്‍ വോട്ടു ചെയ്യുന്നവര്‍ക്ക് മാത്രമേ വികസനം ലഭിക്കൂ എന്നും മേനകാ ഗാന്ധി പറയുന്നു.

അതേസമയം സുല്‍ത്താന്‍പൂരില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ മണ്ഡലത്തിലും ഇതാണ് ബിജെപിയുടെ നയം. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 80 ശതമാനം വോട്ടു ചെയ്യുന്നവരെ എ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. അവര്‍ക്ക് എല്ലാ തരത്തിലുമുള്ള വികസനവും ആദ്യം ലഭിക്കും. 60 ശതമാനം വോട്ട് ചെയ്യുന്നവര്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 50 ശതമാനത്തിന് താഴെ ബിജെപിക്ക് വോട്ട് നല്‍കുന്നവരെ സി, ഡി ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുമെന്നും മേനക പറഞ്ഞു.

പിലിഭിത്തില്‍ താന്‍ മത്സരിക്കുമ്പോള്‍ ഇതായിരുന്നു നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഡി വിഭാഗത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക. നമ്മള്‍ എല്ലാവരും നല്ലത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ മുസ്ലീങ്ങള്‍ തനിക്ക് തന്നെ വോട്ടു ചെയ്യണമെന്നും ഇല്ലെങ്കില്‍ യാതൊരു ആനുകൂല്യവും അവര്‍ക്ക് ലഭിക്കില്ലെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ തൊഴില്‍ പോലും വോട്ടു ചെയ്തില്ലെങ്കില്‍ നല്‍കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തും.... ബിജെപി 100 ദിന കര്‍മ പരിപാടികള്‍ തുടങ്ങിനരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തും.... ബിജെപി 100 ദിന കര്‍മ പരിപാടികള്‍ തുടങ്ങി

English summary
maneka gandhi abcd grading of villages creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X