കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സര്‍ക്കാര്‍ പിരിച്ചു വിടണം;രാഷ്ട്രപതി ഭരണം വേണം...പ്രതികള്‍ക്ക് ഭരിക്കുന്നവരുടെ പിന്തുണ

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആര്‍ക്കും ഇവിടെ സുരക്ഷിതത്വമില്ല.

  • By Akshay
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ കുറ്റവാളികള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കുറ്റവാളികള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും മനേക ഗാന്ധി പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷയില്ല. ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ് നാട്ടിലുടനീളം. നൂറിനു മുകളില്‍ കേസില്‍ പ്രതിയായവര്‍ പിടികൊടുക്കാതെ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലമായി കേരളം മാറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആര്‍ക്കും ഇവിടെ സുരക്ഷിതത്വമില്ല. യുവനടിക്കു നേരെയുണ്ടായ അക്രമം ഇതിന് തെളിവാണെന്നും അവര്‍ പറഞ്ഞു.

ഡിജിപി

ഡിജിപി

കുറ്റവാളികള്‍ക്കു നേരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു.

 മന്ത്രിമാര്‍ക്ക് നിയന്ത്രമണമില്ല

മന്ത്രിമാര്‍ക്ക് നിയന്ത്രമണമില്ല

കച്ചവടക്കാരാണു സര്‍ക്കാരിനേയും പൊലീസിനേയും നിയന്ത്രിക്കുന്നത്. മന്ത്രിമാര്‍ക്കുമേല്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്നും മേനക ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

അതേസമയം ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം.

 മുഖം നോക്കാതെ നടപടി

മുഖം നോക്കാതെ നടപടി

ഒരാളുടെ ശുപാര്‍ശയും സ്വീകരിക്കേണ്ടതില്ലന്നും മുഖം നോക്കാതെ അടിച്ചമര്‍ത്താനുമാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുപാര്‍ശയായി വരുന്നവര്‍ക്കെതിരേയും കേസെടുക്കും.

 സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യം

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് തയ്യാറാക്കിയ ലിസ്റ്റില്‍ 2010 ഗുണ്ടകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ പിടികൂടുന്നതിനായി ഇതിനകംതന്നെ പൊലീസ് രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാവേട്ടയാകുമത്.

നടപടി

നടപടി

പോലീസിന് ലഭിച്ചിരിക്കുന്ന പട്ടിക പ്രകാരം തിരുവനന്തപുരം സിറ്റി 226, റൂറല്‍ 35, കൊല്ലം 17, പത്തനംതിട്ട 87 , ഇടുക്കി 128, കോട്ടയം 29, ആലപ്പുഴ 336, എറണാകുളം സിറ്റി 85, എറണാകുളം റൂറല്‍ 133, തൃശൂര്‍ 176, പാലക്കാട് 137,മലപ്പുറം 31, കോഴിക്കോട്‌സിറ്റി 33, റൂറല്‍ 31, കണ്ണൂര്‍ 305, വയനാട് 36, കാസര്‍കോട് 145 തുടങ്ങി 2010 ഗുണ്ടകള്‍ക്കെതിരെയാണ് നടപടി.

 റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം

റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം

ഇവര്‍ക്കെതിരെ അടുത്ത 30 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഒരു മാസത്തിനു ശേഷം നടപടികള്‍ അവലോകനം ചെയ്യും. ഇതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് കൈമാറാനാണ് തീരുമാനം.

സിപിഐ

സിപിഐ

സംസ്ഥാനത്ത് ആക്രമണങ്ങള്‍ നടക്കുന്നതില്‍ ആശങ്കയറിയിച്ച് സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.

സുധാകര്‍ റെഡ്ഡി

സുധാകര്‍ റെഡ്ഡി

കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിമര്‍ശനം

വിമര്‍ശനം

സംസ്ഥാനത്ത് വര്‍ധിക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും ഭരണകക്ഷിയായ സിപിഐയ്ക്ക് ശക്തമായ അസംതൃപ്തിനിലനിര്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദേശീയനേതൃത്വം മുന്നോട്ട് വന്നത്.

English summary
Maneka Gandhi gainst Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X