കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഒരിക്കലും പ്രധാനമന്ത്രിയാകില്ല, പ്രിയങ്കയുടെ വരവ് ഒരു തരംഗവും ഉണ്ടാക്കിയില്ലെന്ന് വിമർശനം!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വിമര്‍ശനം. ബിജെപി മന്ത്രിയും രാഹുല്‍ ഗാന്ധിയുടെ ഇളയച്ഛന്റെ ഭാര്യയുമായ മനേക ഗാന്ധിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എങ്കില്‍ രാജ്യത്ത് അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും മനേക ഗാന്ധി പറഞ്ഞു.

ഈ രാഹുൽ ഗാന്ധി ക്രോണിക് ബാച്ചിലർ അല്ല, ഭാര്യയും മകനുമുണ്ട്.. പത്രിക നൽകിയ ശേഷം കാണാനില്ല!ഈ രാഹുൽ ഗാന്ധി ക്രോണിക് ബാച്ചിലർ അല്ല, ഭാര്യയും മകനുമുണ്ട്.. പത്രിക നൽകിയ ശേഷം കാണാനില്ല!

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുളള പ്രവേശം ഒരു തരംഗവും ഉണ്ടാക്കില്ലെന്നും മേനക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും പ്രിയങ്കയ്ക്ക് ഒപ്പമില്ലെന്നും മനേക പരിഹസിച്ചു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നും മത്സരിക്കുന്നതില്‍ അപാകതയില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

congress

ഗാന്ധി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബിജെപിയിലേക്ക് എത്തിയെങ്കിലും മനേക ഗാന്ധിയോ മകന്‍ വരുണ്‍ ഗാന്ധിയോ രാഹുലിനെയും പ്രിയങ്കയെയും കടന്നാക്രമിക്കുക പതിവില്ലായിരുന്നു. ഇത്തവണ സ്വന്തം മണ്ഡലമായ പിലിബിത്ത് വരുണിന് വിട്ട് നല്‍കി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍ പൂരിലാണ് മനേക ഗാന്ധി മത്സരിക്കുന്നത്.

ബിജെപി നേതൃത്വവുമായി അത്ര സുഖത്തിലല്ലാത്ത വരുണ്‍ സുല്‍ത്താന്‍പൂരില്‍ തോറ്റേക്കും എന്നത് കൊണ്ടാണ് അമ്മയുടെ മണ്ഡലത്തിലേക്ക് മാറിയത്. സുല്‍ത്താന്‍പൂരില്‍ താന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്ന് മനേക ഗാന്ധി പറയുന്നു. തന്റെ ഭര്‍ത്താവായ സജ്ഞയ് ഗാന്ധി രണ്ട് തവണ ജയിച്ച മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍. ഇത്തവണ പ്രവര്‍ത്തകര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിജയം ബിജെപിക്ക് ഒപ്പമായിരിക്കുമെന്നും മനേക ഗാന്ധി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Maneka Gandhi against Rahul Gandhi and Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X