കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയില്‍ കുഞ്ഞുങ്ങളുടെ ജീവനെടുക്കും !!! നിരോധിക്കണമെന്ന് കേന്ദ്രത്തോട് മനേക ഗാന്ധി!!

വിഷയുവുമായി ബന്ധപ്പെട്ട് മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും സമീപിച്ചു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയിൽ ഗെയിം ഇന്ത്യയിൽ നിരോധിക്കണമെന്നു വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. ബ്ലൂവെയിൽ കളിച്ച് മുംബൈയിലും , ബംഗാളിലും രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മനേക കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

manekah gandi

 പ്രധാനമന്ത്രി വാക്കുപാലിച്ചു!!! ഇത്തവണ ചെങ്കോട്ടയിൽ മോദി സംസാരിച്ചത് 54 മിനിട്ട്!!! പ്രധാനമന്ത്രി വാക്കുപാലിച്ചു!!! ഇത്തവണ ചെങ്കോട്ടയിൽ മോദി സംസാരിച്ചത് 54 മിനിട്ട്!!!

വിഷയവുമായി ബന്ധപ്പെട്ട് മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും സമീപിച്ചു. ലോകത്ത് ഇതുവരെ ബ്ലൂവെയില്‍ കളിച്ച് നൂറിലധികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. കുട്ടികള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്നുണ്ടോ എന്നതില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലൂ വെയില്‍ ഗെയിം ഇന്ത്യയിലും

ബ്ലൂ വെയില്‍ ഗെയിം ഇന്ത്യയിലും

ലോകത്ത് ഒട്ടേറെ കൗമാരങ്ങളുടെ ജീവനെടുത്ത ബ്ലൂ വെയില്‍ ഗെയിം ഇന്ത്യയിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ബ്ലൂവെയില്‍ കളിച്ച് മുംബൈയിലും, പശ്ചിമ ബംഗാളിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.

മോദിക്ക് പിണറായിയുടെ കത്ത്

മോദിക്ക് പിണറായിയുടെ കത്ത്

രാജ്യത്ത് ഒന്നടങ്കം ഭീതി പടര്‍ത്തുന്ന ബ്ലൂവെയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കൊലയാളി ഗെയിം നിരവധിപേരുടെ ജീവനെടുത്തു

കൊലയാളി ഗെയിം നിരവധിപേരുടെ ജീവനെടുത്തു

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തിന്റെ അങ്ങോളമിങ്ങോളമായി കൊലയാളി ഗെയിം അതിന്റെ വേര് പതിപ്പിച്ചു കഴിഞ്ഞു.വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.

തലച്ചോറ് അഴിക്കുള്ളി

തലച്ചോറ് അഴിക്കുള്ളി

ബ്ലൂവെയിലിന്റെ നിർമ്മാതാവ് അഴിക്കുള്ളിലാണെങ്കിലും ഇപ്പോഴും നിരവധി കൗമാരക്കാരുടെ അന്തകനാവുകയാണ് ഈ ഗെയിം. ഒരുതവണ ഇന്റർനെറ്റിൽ അപ്പ് ചെയ്താൽ ഈ ഗെയിമിനെ ഡിലീറ്റ് ചെയ്യാൻ കഴിയില്ലത്രേ. പ്ലേ സ്റ്റോറിൽ ഈ ഗെയിം ലഭിക്കില്ല.

ലക്ഷ്യം കൗമാരക്കാരെ

ലക്ഷ്യം കൗമാരക്കാരെ

10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ ഇരയായത് . പിന്നീട് ഈ കൊലയാളി ഗെയിം വളരെപ്പെട്ടെന്നു തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ ഇന്ത്യയിലെ കൗമാരങ്ങളിലും ഈ ഗെയിം ചലനമുണ്ടാക്കിയിട്ടുണ്ട്.

ശരിക്കും മരണക്കുരുക്ക്

ശരിക്കും മരണക്കുരുക്ക്

ബ്ലൂവെയിൽ ഗെയിമിന്റെ കയ്യിൽ അകപ്പെട്ടാൽ രക്ഷപ്പെട്ടു പോകുകയെന്നത് ഏറെ പ്രയാസകരണമാണ്. ഈ ഗെയിം കളിച്ചു തുടങ്ങിയാൽ പുറത്തു പോകാൻ സാധിക്കുകയില്ല ഫോണിൽ ബ്ലൂവെയിൽസ് ഡൗൺലോഡ് ചെയ്താൽ പിന്നീട് ഒരിക്കലും ഇത് ഡിലീറ്റ് ചെയ്യാൻ കഴിയില്ലത്രേ. കൂടാതെ ഈ ആപ്പിലൂടെ മെബൈലിലെ എല്ലാം വിവരങ്ങളും ഹാക്ക് ചെയ്യാൻ സാധിക്കും .

ചോരക്കളി

ചോരക്കളി

തുടക്കം മുതലെ വിചിത്രമായ ഘട്ടങ്ങളാണ് ഗെയിമിനുള്ളത്. ഗെയിം രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊടിച്ച് കൈകളിൽ ടാറ്റു വരക്കണം പിന്നീട് പ്രേത സിനിമകൾ കാണുന്നതിന്റെ വീഡിയോ അയച്ചു കൊടുക്കണം. 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. 27ാം ദിവസം കൈയിൽ നീലതിമിംഗലത്തിന്റ ചിത്രം വരക്കാൻ അവശ്യപ്പെടും. 50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും.

English summary
The women and child development minister also urged parents to ensure their children did not participate in such online activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X