Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗങ്ങള്‍ക്ക് വേണ്ടി കേഴുന്ന മനേക ഗാന്ധി, പക്ഷേ സ്വന്തം കേന്ദ്രത്തില്‍ പട്ടിയ്ക്ക് ക്രൂരപീഡനം; ഒടുവില്‍...

ദില്ലി: രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൃഗസ്‌നേഹികളില്‍ ഒരാളാണ് ബിജെപി നേതാവും എംപിയും മുന്‍ കേന്ദ്രമന്ത്രിയും ആയ മനേക ഗാന്ധി. മനേക ഗാന്ധിയുടെ ഇടപെടലുകള്‍ കൊണ്ടുമാത്രം ഇല്ലാതായ പല അനാചാരങ്ങളും ക്രൂരതകളും നമ്മുടെ രാജ്യത്തുണ്ട്.

എന്നാല്‍ ഇതേ മനേക ഗാന്ധിയുടെ മൃഗപരിപാലന കേന്ദ്രങ്ങള്‍ ഒരു പട്ടിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങള്‍ ആയിരുന്നു. പീഡനങ്ങള്‍ക്കൊടുവില്‍ ആ സാധുമൃഗം കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തെത്തുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും ആ മൃഗപരിപാലന കേന്ദ്രം തത്കാലത്തേക്ക് പൂട്ടിയിടാനാണ് മനേക ഗാന്ധിയുടെ തീരുമാനം. വിശദാംശങ്ങള്‍...

ജീവനക്കാര്‍ കുറവ്

ജീവനക്കാര്‍ കുറവ്

വലിയ പ്രതിഷേധമാണ് മൃഗസ്‌നേഹികള്‍ ഉയര്‍ത്തിയത്. ഒടുവില്‍ മനേക ഗാന്ധിയ്ക്ക് ഇത് സംബന്ധിച്ച് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കേണ്ടിയും വന്നു. കൊവിഡ് മൂലം കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാര്‍ കുറവാണെന്നും അറ്റകുറ്റ പണികള്‍ക്കായി സഞ്ജയ് ഗാന്ധി എനിമല്‍ കെയര്‍ സെന്റര്‍ തത്കാലം അടച്ചിടുകയാണ് എന്നുമാണ് പ്രസ്താവനയില്‍ മനേക ഗാന്ധി പറയുന്നത്.

മനപ്പൂര്‍വ്വമല്ല

മനപ്പൂര്‍വ്വമല്ല

പുതിയതായി എടുത്ത രണ്ട് ജീവനക്കാരായിരുന്നു ആ സമയം ഉണ്ടായിരുന്നത്. പരിക്കേറ്റ തെരുവ് പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അത് ആക്രമിക്കുകയായിരുന്നു എന്നും അതിനോട് ഭയപ്പെടുത്തുന്ന അക്രമവുമായിട്ടാണ് ജീവനക്കാരന്‍ പ്രതികരിച്ചത് എന്നും ആണ് വിശദീകരണ കുറിപ്പില്‍ മനേക ഗാന്ധി പറയുന്നത്. തെരുവ് പട്ടി പിന്നീട് മരിച്ച കാര്യവും തുറന്ന് സമ്മതിക്കുന്നുണ്ട്.

വേദനിപ്പിച്ചു

വേദനിപ്പിച്ചു

ഈ സംഭവത്തിന്റെ വീഡിയോ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും കടുത്ത അസ്വസ്ഥതകള്‍ തനിക്ക് നേരിട്ടു എന്നും മനേക പറയുന്നുണ്ട്. രണ്ട് ജീവനക്കാര്‍ക്കെതിരേയും ഉടനടി പോലീസില്‍ പരാതി നല്‍കുകയും അവരെ അറസ്റ്റ് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് മനേകയുടെ വിശദീകരണം. ചുമതലയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും പറയുന്നു.

നാല് പതിറ്റാണ്ട്

സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്ററിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് എന്നും മനേക പറയുന്നു. എന്നാല്‍ അതിന്റെ ദൗത്യത്തില്‍ കേന്ദ്രം പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ അഴിച്ചുപണികള്‍ക്കായി മൃഗപരിപാലന കേന്ദ്രം അടച്ചിടുകയാണെന്നും മനേക ഗാന്ധി വ്യക്തമാക്കി.

നായക്കളോടുള്ള ക്രൂരത

നായക്കളോടുള്ള ക്രൂരത


കേരളത്തില്‍ അടുത്തിടെ നായ്ക്കളോടുള്ള ക്രൂരത ഏറി വരികയാണ്. അടുത്തിടെയാണ് തിരുവനന്തപുരത്ത് ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് നായയെ അടിച്ചുകൊന്നത്. അതിന് മുമ്പ് വണ്ടിയ്ക്ക് പിന്നില്‍ നായയെ കയറില്‍ കെട്ടിവലിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു. ആ വിഷയങ്ങളില്‍ എല്ലാം ശക്തമായ പ്രതികരണം രേഖപ്പെടുത്തിയ ആളാണ് മനേക ഗാന്ധി.

ഇത്രയും മതിയോ

ഇത്രയും മതിയോ

രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ് കൊടുക്കുകയും ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്ത് മൃഗപരിപാലന കേന്ദ്രം അടച്ചിടുന്നതോടെ മനേക ഗാന്ധിയുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും അവസാനിച്ചോ എന്ന ചോദ്യവും മൃഗസ്‌നേഹികള്‍ ഉന്നയിക്കുന്നുണ്ട്. മറ്റാരുടേയെങ്കിലും സ്ഥാപനം ആയിരുന്നെങ്കില്‍ ഈ വിഷയത്തില്‍ മനേക ഗാന്ധിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+