കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: കോടതി വിധിയെ പുകഴ്ത്തി മനേകാ ഗാന്ധി, ഹിന്ദുത്വത്തിന് മുന്നോട്ടുള്ള വഴി തെളിച്ചെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പുകഴ്ത്തി കേന്ദ്രമന്ത്രി. ഹിന്ദുത്വം കൂടുതല്‍ അംഗീകരിക്കുന്നതാണെന്ന സന്ദേശമാണ് സുപ്രീം കോടതി വിധി നല്‍കുന്നതെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി പ്രതികരിച്ചത്. സുപ്രീം കോടതി വിധി ഹിന്ദുത്വത്തിന് മുന്നോട്ടുള്ള വഴി തെളിയ്ക്കുകയാണെന്നും മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് മനുഷ്യന്റെ അന്തസ്സിന് വിരുദ്ധമാണെന്നും കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. മതപരമാ. കാരണങ്ങള്‍ കൊണ്ടല്ലാതെ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും വര്‍ഷങ്ങളായി ഇത് തുടര്‍ന്ന് വരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ചിരുന്നു. അഞ്ചംഗ സുപ്രീം കോടതി ബെഞ്ചില്‍ നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകുലിച്ചപ്പോള്‍ ബെ‍ഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത്. വിശ്വാസത്തില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന വാദമാണ് അവര്‍ മുന്നോട്ടുവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശബരിമല പ്രവേശനത്തില്‍ വിധി പ്രസ്താവിച്ചത്.

maneka-gandhi3-6


വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്നും ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ പാര്‍ട്ട് 3 അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ഭരണഘടനാ ബെഞ്ച് അംഗം ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21ാം വകുപ്പിന്റെ ലംഘനവുമാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. ജീവശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോ എന്നാണ് സുപ്രീം കോടതി പരിശോധിച്ചത്.

English summary
Maneka Gandhi hails top court's Sabarimala verdict, calls it inclusive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X