കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേനകാ ഗാന്ധി മോദി മന്ത്രസഭയിലേക്കില്ല, പ്രോ ടേം സ്പീക്കറാവും, കൊടിക്കുന്നിലിന് സാധ്യതയില്ല!!

Google Oneindia Malayalam News

ദില്ലി: മേനകാ ഗാന്ധി ഇത്തവണ മോദി മന്ത്രിസഭയിലേക്കില്ല. നേരത്തെ അവര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് സൂചന. മേനകാ ഗാന്ധിക്ക് ഇത്തവണ താല്‍ക്കാലിക സ്പീക്കര്‍ പദവി ലഭിച്ചേക്കുമെന്നാണ് സൂചന. അതല്ലെങ്കില്‍ പ്രൊ ടേം സ്പീക്കറാക്കാനും സാധ്യതയുണ്ട്. നേരത്തെ ഇത് കൊടിക്കുന്നില്‍ സുരേഷിന് ലഭിക്കുമെന്നായിരുന്നു സൂചന.

1

മേനക മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കൊടിക്കുന്നില്‍ സുരേഷിന് ഇത്തരമൊരു ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മേനകയ്ക്ക് പ്രൊ ടേം സ്പീക്കര്‍ പദവി ലഭിക്കാനാണ് സാധ്യത. നാല് സര്‍ക്കാരുകളില്‍ മേനകാ ഗാന്ധി മന്ത്രിയായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത ടീമില്‍ ഇത്തവണ അവരുടെ പേരുണ്ടായിരുന്നില്ല.

പ്രൊ ടേം സ്പീക്കര്‍ മേനകയാവാനാണ് കൂടുതല്‍ സാധ്യത. ലോക്‌സഭാ എംപിമാരുടെ പത്യപ്രതിജ്ഞാ ചടങ്ങ് മേനകാണ് നടത്തുക. ലോക്‌സഭയുടെ ആദ്യ യോഗം മേനകയാണ് നിയന്ത്രിക്കുക. സ്പീക്കര്‍ സ്ഥാനം ഇവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുക്കുക. താല്‍ക്കാലിക സ്പീക്കര്‍ പദവിയിലേക്ക് സന്തോഷ് ഗ്യാങ് വാര്‍, മേനകാ ഗാന്ധി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ഇവരാണ് ലോക്‌സഭയിലെ സീനിയര്‍ അംഗങ്ങള്‍.

അതേസമയം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു മേനകാ ഗാന്ധി. അതുകൊണ്ടാണ് ഇത്തവണ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് സൂചനയുണ്ട്. മകന്‍ വരുണ്‍ ഗാന്ധിയുമായി മണ്ഡലം വെച്ച് മാറുകയായിരുന്നു മേനകാ ഗാന്ധി. വരുണ്‍ പിലിഭിത്തിലാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേനക വിവാദങ്ങളില്‍ ചാടുകയും ചെയ്തിരുന്നു.

കേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെകേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെ

English summary
maneka gandhi may get pro term speaker post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X