കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തോന്നുന്നവരെയെല്ലാം കൊല്ലാനുള്ള അധികാരമൊന്നുമില്ല", ഹൈദരാബാദ് സംഭവത്തിൽ‌ പ്രതികരണവുമായി മനേക ഗാന്ധി

Google Oneindia Malayalam News

ദില്ലി: വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ തേസിലെ നാല് പ്രതികളെ വെടിവെച്ച കൊന്ന സംഭവത്തിൽ വിയോജിപ്പുമായി ബിജെപി നേതാവ് മനേക ഗാന്ധി. ഭയാനാകമായ കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പ്രതികളെ കോടതി തൂക്കിലേറ്റുകയായിരുന്നു വെണ്ടിയിരുന്നതെന്ന് അവർ വ്യക്തമാക്കി.

കൊല്ലണമെന്ന് തോനുന്നവരെയെല്ലാം നമുകക് കൊല്ലാനാകില്ല. അങ്ങിനെ നിയമം കൈയ്യിലെടുക്കാൻ നമുക്ക് അധികാരമില്ലെന്ന് മനേക ഗാന്ധി സംഭവത്തിൽ പ്രതികരിച്ചു. ഹൈദരബാദ് സംഭവത്തിൽ എന്താണ് നടന്നത് എന്നതിൽ വ്യക്തതയായിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചത്. സംഭവത്തിൽ വിവരങ്ങൾ പൂർണ്ണമായി പുറത്ത് വരാതെ അതിനെ അപലപിക്കേണ്ടതില്ലെന്നാണ് തരൂരിന്റെ നിലപാട്.

Maneka Gandhi

Recommended Video

cmsvideo
Opinions Divided On Telegana Police's Firing | Oneindia Malayalam

പ്രതികളുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ വെടിവെച്ചതിന് പോലീസിന് ന്യായീകരണം പറയാൻ കഴിയുമെന്ന് ശശി തരൂർ പറഞ്ഞു. എന്നാൽ നിയമവാഴ്ചയുള്ള ഒരു സമൂഹത്തിൽ ഏറ്റമുട്ടൽ കൊലകളെ അംഗീകരിക്കാൻ കഴിയില്ലെന്നും തരൂർ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവം അരങ്ങേറിയത്.

പോലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജെൊല്ലു ശിവ, ജോല്ലു നവീൻ, ചിന്നകേശലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെടുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം.

English summary
Maneka Gandhi's comment about Hyderabad encounter horrifying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X