സ്ത്രീകളുടെ നിത്യസൗന്ദര്യത്തിന് കഴുത പാൽ ചേർത്ത സോപ്പ് മികച്ചത്; മനേക ഗാന്ധി
സ്ത്രീകളുടെ സൗന്ദര്യം എന്നന്നേക്കുമായി കാത്ത് സൂക്ഷിക്കാൻ കഴുത പാൽ കൊണ്ട് തയ്യാറാക്കിയ സോപ്പ് നല്ലതാണെന്ന് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി. യുപിയിൽ ബധാരിയിൽ വെച്ച് നടന്ന പരിപാടിയിലാണ് എംപിയുടെ വാക്കുകൾ. 'ക്ലിയോപാട്ര കഴുതപാലിലായിരുന്നു കുളിച്ചിരുന്നത്. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിന് ഡൽഹിയിൽ 500 രൂപയാണ് വില. ആട്ടിൻ പാലും കഴുതയുടെ പാലും കൊണ്ട് എന്തുകൊണ്ടാണ് നമ്മൾ സോപ്പ് ഉണ്ടാക്കാത്തത്?', മനേക ചോദിച്ചു.
'നിങ്ങളൊരു കഴുതയെ കണ്ടിട്ട് എത്രയായി, കഴുതകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സമൂഹം ലഡാക്കിലുണ്ട്. അങ്ങനെ അവർ കഴുതകളെ കറക്കാൻ തുടങ്ങി, പാൽ സോപ്പ് ഉണ്ടാക്കാൻ ഉപയോഗിച്ചു. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എന്നും സുന്ദരമായി നിലനിർത്തും', മനേക ഗാന്ധി പറഞ്ഞു.

'മരങ്ങളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. "മരം വളരെ ചെലവേറിയതായിത്തീർന്നിരിക്കുന്നു.മരത്തിന്റെ വില ഏകദേശം 15,000-20,000 രൂപ.അതിനാൽ ചാണക വരളികളും സുഗന്ധദ്രവ്യങ്ങളപം ചേർത്ത് മരിച്ചവരെ ദഹിപ്പിക്കണം. ഇത് ആചാരങ്ങളുടെ ചെലവ് വെറും 1,500 മുതൽ 2,000 രൂപ വരെ കുറയ്ക്കും, ചാണക വറളി ഉപയോഗിക്ക് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം'
മൃഗങ്ങളിൽ നിന്നും സമ്പാദിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. നാളിതുവരെ ആരും ആടിനെയും പശുവിനെയും വളർത്തി സമ്പന്നരായിട്ടില്ല.ഞങ്ങൾക്ക് അത്രയും ഡോക്ടർമാരില്ല. സുൽത്താൻപൂരിലെ 25 ലക്ഷം ജനങ്ങളിൽ മൂന്ന് ഡോക്ടർമാരുണ്ടാകില്ല. ചിലപ്പോൾ അതും ഇല്ല.പശുവിനോ എരുമയ്‌ക്കോ ആടിനോ അസുഖം വന്നാൽ ലക്ഷങ്ങൾ ചെലവാക്കും. വളർത്തുമൃഗങ്ങളെ വളർത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ്. അവർക്ക് എത്രമാത്രം അതിന് സാധിക്കും? അതുകൊണ്ടാണ് ആടുവളർത്തലിനും പശു വളർത്തലിനും പോകുന്നതിനെ ഞാൻ ശക്തമായി എതിർക്കുന്നത്.
വളർത്തുമൃഗങ്ങളിൽ നിന്നും കൂടുതൽ സമ്പാദിക്കാൻ നിങ്ങൾ ദശാബ്ദങ്ങൾ എടുത്തേക്കും. എന്നാൽ മൃഗങ്ങൾ ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് മരിച്ച് പോയേക്കാം, എല്ലാം അതോടെ അവസാനിക്കും', മനേക പറഞ്ഞു.












Click it and Unblock the Notifications