കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവം; യുവതി മലക്കംമറിഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

മംഗലാപുരം: ഹിന്ദു യുവതിയോടൊപ്പം നടന്നുപോകുകയായിരുന്ന മുസ്ലീം യുവാവിനെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. തന്നെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അലറിക്കരഞ്ഞെന്നും രക്ഷിക്കാനായാണ് മറ്റുള്ളവര്‍ ഓടിയെത്തിയതെന്നുമാണ് യുവതി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ പറഞ്ഞത്.

ആരുടെയോ കടുത്ത സമ്മര്‍ദ്ദം മൂലമാണ് യുവതി നിലപാട് മാറ്റിയതെന്ന് അവരുടെ മൊഴിയില്‍ നിന്നും വ്യക്തമാണ്. നിങ്ങളെ രക്ഷിക്കാനായി എത്തിയവര്‍ എന്തിനാണ് നിങ്ങളെയും മര്‍ദ്ദിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യുവതി മറുപടി പറഞ്ഞില്ല. അക്രമികള്‍ക്കിടയില്‍ നിന്നും യുവതി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് എന്തിനാണെന്നും പത്രപ്രവര്‍ത്തകര്‍ യുവതിയോട് ചോദിച്ചു. അതിനും മൗനമായിരുന്നു മറുപടി.

muslim

കഴിഞ്ഞദിവസം മംഗലാപുരത്താണ് ദാരുണമായി സംഭവം നടന്നത്. മര്‍ദ്ദനത്തിന് ഇരയായ മുസ്ലീം യുവാവും ഹിന്ദു പെണ്‍കുട്ടിയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്. യുവതിക്ക് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും പണം എടുത്തു നല്‍കാനായി ഇരുവരും പോകുമ്പോഴായിരുന്നു പിന്നില്‍നിന്നും എത്തിയ ബജ് രംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമം.

പോലീസും സംഭവത്തിലെ സത്യാവസ്ഥ നേരത്തെ സ്ഥിരീകരിച്ചതാണ്. യുവാവിനെ മര്‍ദ്ദിച്ച 14 ബജ് രംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതി മൊഴിമാറ്റിയത് വീട്ടിലെത്തി ചിലര്‍ ഭീഷണി മുഴക്കിയതിനാല്‍ ആകാമെന്നാണ് നിഗമനം.

English summary
mangalore bajrang dal attack; woman takes U-turn, says Muslim colleague harassed her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X