കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരത്ത് വിദ്യാര്‍ത്ഥി മരിച്ചത് എബോള വൈറസ് മൂലമാണെന്ന് പ്രചാരണം

  • By Aswathi
Google Oneindia Malayalam News

മംഗലാപുരം: ലോക ജനങ്ങളില്‍ ഭീതി പകര്‍ത്തുന്ന വൈറസാണ് എബോള. ചിലര്‍ ഇതിനെ മരണത്തിന്റെ പര്യായമായും കാണുന്നു. സ്വന്തം രാജ്യത്ത് ഈ വൈറസിനെ കടത്തിവിടാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കുകയാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍. ജനങ്ങളില്‍ ഭീതിയുണ്ടാകാതിരിക്കാന്‍ എയര്‍പ്പോര്‍ട്ടിലും മറ്റും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

അതിനിടയില്‍ വാട്‌സ്ആപ്പ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയയില്‍ ഇതൊരു ആഘോഷമാക്കിയവരുമുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കഥകള്‍ ഇതുമായി ബന്ധപ്പെട്ടതാണ്.

whatapp-facebook

വിദ്യാര്‍ത്ഥിയുടെ മരണം എബോള വൈറസ്മൂലമാണെന്നാണ് പ്രചാരണം. എന്നാല്‍ ഇത് ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

എം ടെക് വിദ്യാര്‍ത്ഥിയായ ശ്രജിത്ത് കഴിഞ്ഞ മാസമാണ് രോഗം വന്ന് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് കാരണമെന്ന് ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ അണുബാധയല്ല എബോള വൈറസാണ് ശ്രീജിത്തിന്റെ മരണകാരണമെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ കര്‍ണാടകത്തില്‍ ഈ വൈറസ് എത്തിയോ എന്ന ഭീതി പരന്നു.

മാത്രമല്ല കോളേജ് കാമ്പസിലും ആശങ്കയുയര്‍ന്നു. മാധ്യമപ്രവര്‍ത്തകും ആരോഗ്യ വകുപ്പ് അധികൃതരും ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കോളേജ് അധികൃതര്‍.

English summary
A rumour which originated on August 17, claiming that the death of a student of National Institute of Technology Karnataka (NITK) Suratkal about three weeks ago had been caused by Ebola virus, had spread like wildfire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X