മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍
മംഗലാപുരം: അച്ഛന്‍ വീണ്ടും പെണ്‍മക്കളുടെ ജീവിതത്തില്‍ വില്ലന്‍. പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ബാജ്‌പെയിനടുത്ത് അംബേദ്ക്കര്‍ നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് 47കാരനാ അച്ഛന്‍ ചന്ദ്രശേഖരന്‍ അറസ്റ്റിലായി. മദ്യത്തിന്റെ ലഹരിയിലാണ് പിതാവ് മകളെ പീഡിപ്പിച്ചത്. മാസങ്ങളായി ഈ പീഡനം തുടരുകയായിരുന്നെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ മാതാവ് കുറച്ചു നാളുകള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം ചന്ദ്രശേഖരന്‍ അവരുടെ സഹോദരിയെ വിവാഹം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ പ്രദേശവാസികള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വന്ന് അന്വേഷണം നടത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയിപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.












Click it and Unblock the Notifications