സഹപ്രവര്‍ത്തകയ്‌ക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് നേരെ ആക്രമണം
മാംഗളൂരൂ : മാംഗളൂരില്‍ ഹിന്ദുവിശ്വാസിയായ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് നേരെ ആക്രമണം. സഹപ്രവര്‍ത്തക്‌ക്കൊപ്പം യാത്ര ചെയ്ത കടയുമയെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് ബജ്ംരഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്.
കടയുടമയെ അര്‍ധ നഗ്‌നനാക്കി നഗരത്തിലെ തിരക്കേറിയ ചന്തയിലെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. ഇയാളെ ഒരുമണിക്കൂറിലേറെ നേരം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു

യുവതി മാനേജരോട് രണ്ടായിരം രൂപ ലോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോകുന്നതിനിടെ ഒരു സംഘം എത്തി ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച യുവതിക്കും മര്‍ദ്ദനമേറ്റു.












Click it and Unblock the Notifications