കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികള്‍ക്ക് ബോണസ് ആയി ടാറ്റാ നാനോ കാറുകള്‍

  • By Gokul
Google Oneindia Malayalam News

മംഗളുരു: 6,000 കോടി രൂപ ടേണ്‍ ഓവറുള്ള രത്‌ന വ്യാപാരി തന്റെ ജീവനക്കാര്‍ക്ക് കാറും ഫ് ളാറ്റും സ്വര്‍ണാഭരണങ്ങളുമൊക്കെ ദീപാവലി ബോണസ് ആയി നല്‍കിയ വാര്‍ത്ത ഈയിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അത്രത്തോളമില്ലെങ്കിലും തനിക്കുവേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ടാറ്റാ നാനോ കാറുകള്‍ ബോണസ് ആയി നല്‍കി വ്യത്യസ്തനായിരിക്കുകയാണ് മംഗളുരുവിലെ ഒരു വ്യവസായി.

പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വെറും രണ്ടു കോടി രൂപമാത്രമാണ് ബോണസ് എങ്കിലും തന്റെ 12 ജീവനക്കാര്‍ക്ക് ടാറ്റാ നാനോ കാറുകള്‍ ബോണസ് ആയി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കമ്പനി ഉടമ വരദ്‌രാജ് കമലാക്ഷ് നായക് പറഞ്ഞു. തനിക്ക് സമ്പത്ത് നേടിത്തരുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

nano

ബോള്‍ സ്‌ക്രൂ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വ്യവസായമാണ് നായക് ചെയ്യുന്നത്. മംഗളുരുവിലെ ഫാക്ടറിയിലെയും പൂനെയിലെ ഓഫീസിലെയും ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. കമ്പനി തന്റെതാണെങ്കിലും അതില്‍നിന്നും തനിക്ക് ലാഭം ഉണ്ടാക്കിത്തരുന്നത് ജീവനക്കാരാണ്. അവരുടെ സന്തോഷമാണ് തന്റെയും സന്തോഷം. നായക് പറഞ്ഞു.

യുഎസ്സിലെ ബോസ്റ്റണിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ഫാക്ടറി തുടങ്ങാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 28 വര്‍ഷമായി കമ്പനി നടത്തുന്നയാളാണ് നായക്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ ക്വാളിറ്റി മികച്ചതാണെന്ന് പറയുന്നു. ജര്‍മനിയില്‍ വന്‍ ഡിമാന്റുള്ളതിനാലാണ് കൂടുതല്‍ ഫാക്ടറികളെ കുറിച്ച് ആലോചിക്കുന്നതെന്നും നായക് വ്യക്തമാക്കി.

English summary
Mangaluru businessman's Nano cars gifts for employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X