കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയര്‍ കുപ്പി പിടിച്ചിരിക്കുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍, പെണ്‍കുട്ടികളെ കോളേജില്‍നിന്ന് പുറത്താക്കി

  • By Sruthi K M
Google Oneindia Malayalam News

മംഗലാപുരം: ബിയര്‍ കുപ്പി പിടിച്ചിരിക്കുന്ന ഫോട്ടോകള്‍ വാട്‌സ് ആപ്പില്‍ ഇട്ടു. ഫോട്ടോ വാട്‌സ്ആപ്പില്‍ വൈറലായതോടെ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് പുറത്താക്കി. കര്‍ണാടകത്തിലെ കുക്കെ ശ്രീ സുബ്രഹ്മണ്യേശ്വര കോളേജിലെ രണ്ടു വിദ്യാര്‍ത്ഥിനികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാം വര്‍ഷം ബിബിഎം വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ ആണ് വാട്‌സ്ആപ്പില്‍ വൈറലായത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ ബിയര്‍ ബോട്ടില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഫോട്ടോ വൈറലായതോടെ ചില സംഘടനകള്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ പുറത്താക്കുന്നത്.

beer

എന്നാല്‍, കോളേജുമായി ബന്ധപ്പെട്ടതോ, കോളേജ് സമയത്തോ ഉള്ള ഫോട്ടോ ആയിരുന്നില്ല അത്. കോളേജിനു പുറത്തുള്ള ഫോട്ടോ ആണ് കുട്ടികള്‍ വാട്‌സ് ആപ്പില്‍ ഇട്ടത്. ഫോട്ടോ പ്രചരിച്ചതോടെ വിമര്‍ശനങ്ങള്‍ ഒരുപാട് കുട്ടികള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍, എവിടെ വച്ച് ഫോട്ടോ എടുത്താലും നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. അച്ചടക്കം ലംഘിച്ചാല്‍ നടപടി നേരിട്ടേ മതിയാകൂ. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കെ.എസ്.എസ് ക്ഷേത്ര ട്രസ്റ്റ് ആണ് കോളേജ് നടത്തുന്നത്.

English summary
suspended two girls studying in 2nd year BBM, all because a picture of them with wine and beer bottles at a tourist spot went viral on WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X