മംഗളൂരുവില്‍ മലയാളി കന്യാസ്ത്രീയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
മംഗളൂരു: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുമ്പ് മറ്റൊരു കന്യാസ്ത്രീക്ക് നേര്‍ക്കും ആക്രമണം. മംഗളൂരുവില്‍ ആണ് സംഭവം.
മലയാളിയായ കന്യാസ്ത്രീയെ ആണ് ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചപ്പോള്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല.

പത്തനംതിട്ട സ്വദേശിനിയായ ജെസ്സി അബ്രാഹാം ആണ് അക്രമത്തിന് ഇരയായത്. ബസ് കാത്ത് നില്‍ക്കുമ്പോഴാണ് നാല് പേര് ചേര്‍ന്ന് ഇവരെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയത്.
ഓട്ടോറിക്ഷയുടെ വേഗം കുറഞ്ഞപ്പോള്‍ ജെസ്സി ചാടി രക്ഷപ്പെടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗും പണവും എല്ലാം അക്രമികള്‍ ഇതിനകം തട്ടിയെടുത്തിരുന്നു. വണ്ടിയില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ സിസ്റ്റര്‍ ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിയത്.
പ്രാഥമിക ചികിത്സക്ക് ശേഷം കുദ്രി പോലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിച്ചു. എന്നാല്‍ സംഭവം നടന്നത് തങ്ങളുടെ സ്റ്റേഷന് പരിധിയിലല്ലെന്ന് പറഞ്ഞ് എഎസ്ഐ ഇവരെ അവിടെ നിന്ന് മടക്കിയയക്കുകയായിരുന്നു.
ഇതോടെ ജെസ്സി മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിക്കാതിരുന്ന കുദ്രി സ്റ്റേഷനിലെ എഎസ്ഐയെ സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications