പെണ്‍കുട്ടികളുടെ മടിയില്‍ ഒരു ആണ്‍കുട്ടി കിടന്നാലെന്താ... മര്‍ദ്ദിക്കാന്‍ നിങ്ങളാര്?
മംഗളൂരു: ക്ലാസ്സ് മുറിയില്‍ അഞ്ച് പെണ്‍കുട്ടികളുടെ മടിയില്‍ ഒരു ആണ്‍കുട്ടി കിടന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. ഇതിനിടെ ഫോട്ടോയില്‍ ഉള്ള ആണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. ആണ്‍കുട്ടിയേയും പെണ്‍കുട്ടികളേയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
മംഗളൂരുവിലെ ഹോവിന്ദ ദാസ കോളേജിലെ അവസാന ബിസിഎ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഫോട്ടോയില്‍ ഇവര്ക്കടുത്തിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആണ് ഒരു കൂട്ടര് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് ഈ ചിത്രം പുറത്തെടുത്തതെന്നാണ് ഒരു പെണ്‍കുട്ടി പറയുന്നത്. ചിത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ആദ്യം പെണ്‍കുട്ടികളുടെ മുഖം മറച്ചായിരുന്നു ചിത്രം പരസ്യപ്പെടുത്തിയത്. ഇത് ഓണ്‍ലൈനില്‍ വൈറല്‍ ആയി.

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല പ്രശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളുടെ മടിയില്‍ കിടന്ന ആണ്‍കുട്ടി മുസ്ലീമും പെണ്‍കുട്ടികള്‍ ഹിന്ദുക്കളും ആണ്. പ്രതിഷേധവും സമരവുമായി രംഗത്തുള്ളത് ആര്‍എസ്എസും എബിവിപിയും ആണ്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പിന്നിലും ഇത്തരം ശക്തികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവം ഇപ്പോള്‍ മലയാളികളും ചര്‍ച്ച ചെയ്യുന്നുണ്ട്. പല ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത്തരം ഒരു ചിത്രത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്ന് വാദിക്കുമ്പോള്‍ എതിര്‍ക്കുന്നവരും ഒരുപാടുണ്ട്.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കോളേജ് അധികൃതര്‍ എന്തായാലും അന്തിമ തീരുമാനം എടുത്തിട്ടില്ല. അന്വേഷിക്കാന്‍ വേണ്ടി ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
സഹോദരനും സഹോദരിക്കും ഒരുമിച്ച് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോള്‍ കേരളവും പോകുന്നത്. അപ്പോള്‍ പിന്നെ ഇത്തരം പ്രതിഷേധങ്ങളെ എങ്ങനെ കുറ്റപ്പെടുത്താനാകും എന്നാണ് മറ്റ് ചിലരുടെ ചോദ്യം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications