ബസ് യാത്രക്കിടെ മൂട്ട കടിച്ചു; നടന്റെ ഭാര്യയ്ക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി..
മംഗളൂരു: ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവതിക്ക് നഷ്ടപരിഹാരമായി 1. 29 ലക്ഷം രൂപ നൽകാൻ ഉത്തരവ്. ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത് കന്നഡ നടൻ ശോഭരാജ് പാവൂരിന്റെ നടി ദിപീക സുവർണ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2022 ആഗസ്റ്റ് 16നാണ് സംഭവം. സീ ബേർഡ് ടൂറിസ്റ്റ് നടത്തുന്ന സ്കാര്യ ബസ്സിൽ ദീപിക മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം. ബെംഗളൂരുവിലെ ഓഫീസിനും റെഡ് ബസ് ഓൺലൈൻ ബുക്കിംഗ് ആപ്പിനും എതിരെ അവർ പരാതി നൽകി. ബസ് ഉടമയും ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാ റാണിയിൽ മത്സരിക്കാൻ പോകുമ്പോഴാണ് സംഭവം. സീറ്റിൽ നിന്ന് മൂട്ടകടി ഏൽക്കുകയായിരുന്നു. ബസ്സ് ജീവനക്കാരോട് പറഞ്ഞുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. യാത്രയിൽ ഉണ്ടായ അസ്വസ്ഥത കാരണം റിയാലിറ്റി ഷോയിൽ മികച്ച രീതിയിൽ പ്രകടനം നടത്താൻ സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ചികിത്സച്ചെലവായി 18650 രൂപയാണ് നൽകേണ്ടത്. ആറ് ശതമാനം വാർഷിക പലിശ സഹതിതമാണ് ഈ തുക നൽകേണ്ടത്. ബസ് ടിക്കറ്റിന് നൽകിയ 840 രൂപ പരാതി ലഭിച്ച തീയതി മുതലുള്ള പലിശ സഹിതം നൽകണം. മാനസിക പിരിമുറുക്കത്തിനും സാമ്പത്തിക നഷ്ടത്തിനും ആറ് ശതമാനം പലിശ സഹിതം ഒരു ലക്ഷം രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കേസിന്റെ ചെലന് 10000 രൂപയും ഇവർക്ക് നൽകണം.












Click it and Unblock the Notifications