കോട്ടേക്കർ ബാങ്ക് കവർച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി
ബെംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി മംഗളൂരു പോലീസ്. കോട്ടേക്കർ അഗ്രിക്കൾച്ചറൽ കോ - ഓപ്പറേറ്റീവ് ബാങ്ക് കവർച്ചാ കേസിലെ പ്രതിയായ കണ്ണൻമണിയെയാണ് പോലീസ് വെടിവെച്ച് വീഴ്ത്തിയത്. പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെച്ചത്.
ജനുവരി 17 ന് നടന്ന കവർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് കെ സി റോഡിലെ അലങ്കാരഗുഡ്ഡെയ്ക്ക് സമീപമുള്ള കോട്ടേക്കൽ അഗ്രിക്കൾച്ചർ കോ ഓപ്പറേറ്റീവ് ബാങ്കിൽ വൈകുന്നേരം 4.20 ഓടെയാണ് സംഭവം നടന്നതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. കണ്ണൻ മണി നൽകിയ വിവരത്തിന്റെ അടിസ്ഥാമനത്തിൽ ഉള്ളാള പോലീസ് ഇൻസ്പെക്ടർ ബാലകൃഷ്ണ എച്ച് എന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഇതിനിടെ പ്രതി കണ്ണൻ മണി പൊട്ടിയ ബിയർ കുപ്പി എടുത്ത് പോലീസ് ഉദ്യോഗസ്ഥരായ അഞ്ജനപ്പയേയും നിഥിനെയും ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ ബാലകൃഷ്ണയെ കുത്താനും പ്രതി ശ്രമിച്ചു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകിയിട്ടും കണ്ണൻ ആക്രമണം തുടർന്നു. ഒടുവിൽ ഇയാളുട പാരക്രമം തടയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കാലിൽ വെടി വെയ്ക്കേണ്ടി വരികയായിരുന്നു എന്നാണ് പറയുന്നത്. കണ്ണനെ കൂടാതെ ഇൻസ്പെക്ടർ ബാലകൃഷ്ണ, കോൺസ്റ്റബിൾമാരായ അഞ്ജനപ്പ, നിഥിൻ എന്നിവർക്കും പരിക്കേറ്റു. നാല് പേരെയും ദേരളക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി.
ജനുവരി 17 ന് കോട്ടേക്കരുവിലെ വ്യവസായ സേനാ സഹകാരി ബാങ്കിൽ നിന്ന് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം 14 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയിടിച്ചു. മുംബൈ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ പത്മനേരിയിൽ നിന്ന് മൂന്ന് പ്രതിളായ മുരുഗൻ ഡി ദേവർ ( 35 ), ജോഷ്വോ രാജേന്ദ്രൻ ( 36), കണ്ണൻ മണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾ കൂടി ഒളിവിലാണ്.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണൻ മണി. അധികൃതർ മഹാരാഷ്ട്ര രജിസ്ട്രേഷൻ ഉള്ള ഒരു വാഹനം പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്ന രണ്ട് ചാക്ക് സ്വർണവും കണ്ടെടുത്തു.












Click it and Unblock the Notifications