ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ച അധ്യാപകന്‍ കേരളത്തില്‍?
മംഗളുരു: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷിക്കുന്ന അധ്യാപകന്‍ കേരളത്തിലേക്ക് മുങ്ങിയതായി സൂചന. മംഗളുരുവിലെ പ്രശസ്തമായ സ്‌കൂളിലെ അധ്യാപകനായ മോഹന്‍ റായ്(43) എന്ന അധ്യാപകനുവേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
16 വര്‍ഷമായി പ്രസ്തുത സ്‌കൂളില്‍ അധ്യാപകനായിരുന്നു മോഹന്‍ റായ്. ഇതുവരെയായി അധ്യാപകനെക്കുറിച്ച് മോശമായി ഒരു റിപ്പോര്‍ട്ടുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി അധ്യാപകനെതിരെ പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കുകയായിരുന്നു. അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പരാതി.

പരാതി പരിശോധിച്ച അധ്യാപിക പ്രാഥമിക അന്വേഷണം നടത്തി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെ കാണാതാകുന്നത്. ഇയാള്‍ കേരളത്തിലേക്ക് കടന്നതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘം കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥിനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മോഹന്‍ റായ്. ക്ലാസിലെ സംശയത്തിനെന്ന പേരില്‍ അധ്യാപകനുമായി അടുത്ത വിദ്യാര്‍ഥിനിയെ സൗഹൃദം മുതലെടുത്ത് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മറ്റു വിദ്യാര്‍ഥിനികളെയും അധ്യാപകന്റെ പീഡനത്തിന് ഇരയാക്കിയോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications