കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ചൊവ്വയിലെ പൊടിക്കാറ്റും പകര്‍ത്തി, കാണൂ

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: മംഗള്‍യാന്‍ വീണ്ടും ചിത്രമയച്ചു. ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ കഴിഞ്ഞ ദിവസം അയച്ചത്. ഇന്ത്യന്‍ സപേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ആണ് മംഗള്‍യാന്‍ അയച്ച പൊടിക്കറ്റിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ രൂപപ്പെട്ട പൊടിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ പകര്‍ത്തിയത്.

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ കളര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Mangalyaan

സെപ്റ്റംബര്‍ 24 ബുധനാഴ്ചയാണ് മംഗള്‍യാന്‍ ചൊവ്വയിലെത്തിയത്. ഇചിന് പിന്നാലെ കളര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും ലഭിച്ചു. ചൊവ്വയിലെ ലോഹങ്ങളുടെ സാന്നിദ്ധ്യം, ജലം. അന്തരീക്ഷം എന്നിവയെപ്പറ്റിയൊക്കെയാണ് മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ ലക്ഷ്യമിടുന്നത്.

450 കോടി രൂപയാണ് മംഗള്‍യാന്‍ ദൗത്യത്തിന് വേണ്ടി രാജ്യം ചെലവഴിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിയ്ക്കുന്ന രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യയ്ക്ക് ലഭിച്ചു. അമേരിയ്ക്കയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒട്ടേറെ തവണ നടത്തിയ ശ്രമങ്ങള്‍ക്കൊടവിലാണ് ചൊവ്വ ദൗത്യം വിജയിപ്പിച്ചത്. വരും ദിവസങ്ങളില്‍ മംഗള്‍യാനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

English summary
Mangalyan sends dust storm picture from Mars. ISRO posts the picture in their Official Facebook Page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X