മോഡി പ്രധാനമന്ത്രിയാകില്ല,ചായകച്ചവടം തുടരാം
ദില്ലി: മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. 21ാം നൂറ്റാണ്ടിലൊന്നും മോഡി പ്രധാനമന്ത്രിയാകില്ലെന്നും വീണ്ടും ചായകച്ചവടം തുടരുന്നതാണ് നല്ലതെന്നും അയ്യര്‍. മോഡിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ എഐസിസി യോഗങ്ങളില്‍ ചായ വില്‍ക്കാനുള്ള അവസരമൊരുക്കാമെന്നും മണിശങ്കര്‍ അയ്യര്‍. ദില്ലിയില്‍ ചേര്‍ന്ന എഐസിസി യോഗത്തില്‍ പങ്കെടുത്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജനവരി 17 വെള്ളിയാഴ്ച നടന്ന എഐസിസി യോഗത്തിലാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മോഡിയെ പരിഹസിച്ച് കൊണ്ട് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്. ഇതിന് മുന്‍പ് മോഡി ഒരു കോമാളിയാണെന്ന് അയ്യര്‍ പറഞ്ഞിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും മോഡി അഞ്ജനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മോഡിയ്‌ക്കെതിരെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശം മനുഷ്യത്വ രഹിതമാണെന്ന് ബിജെപി പ്രതികരിച്ചു. മുന്‍പ് നരേന്ദ്രമോഡി ചായ വിറ്റിരുന്ന കാര്യം പരമാര്‍ശിച്ചാണ് അയ്യരുടെ പ്രതികരണം.












Click it and Unblock the Notifications