തന്നെ നീക്കുമെന്ന് മണിശങ്കർ പാകിസ്താനിൽ പ്രസംഗിച്ചു; അയ്യര്‍ക്കെതിരെ ആഞ്ഞാടിച്ച് മോദി
മറുപടിയുമായി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനുലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു.
ബനസ്കന്ദ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡു ചെയ്ത മണിശങ്കർ അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ പുറത്താക്കുമെന്ന് പാകിസ്താൻ സന്ദർശന വേളയിൽ മണിശങ്കർ അയ്യർ പറഞ്ഞെന്നായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്തിലെ ബനാനസ്കന്ദയിലെ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിശങ്കർ എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കുറിച്ചു അത്തരം പരാമർശം നടത്തിയത്. താൻ ഇതിനു വേണ്ടി എന്ത് തെറ്റാണ് ചെയ്തത്. ജനങ്ങളുടെ അനുഗ്രഹം എനിക്കുള്ളതാണോ താൻ ചെയ്ത തെറ്റെന്ന് മോദി ചോദിക്കുന്നു.
2015 ൽ പാക് ന്യൂസ് ചാനലായ ദുനിയ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് മോദിക്കെതിരെ മണി ശങ്കർ അയ്യർ വിവാദ പരാമർശം നടത്തിയത്. ഇന്ത്യ- പാക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മോദിയെ നീക്കുകയാണ് വേണ്ടതെന്നും. എന്നാൽ മാത്രമേ ഇന്ത്യ-പാക് ബന്ധം മുന്നോട്ട് പോകുകയുള്ളുവെന്നു അയ്യർ പറഞ്ഞു. ഇതിനായി ഇനി നാലു വർഷം കൂടി കാത്തിരിക്കാമെന്നും അയ്യർ അന്നു പറഞ്ഞിരുന്നു. ബിജെപി സർക്കാരിനെ പുറത്താക്കി കോൺഗ്രസ് അധികാരത്തിലേറുന്നതുവരെ പാകിസ്താൻ കാത്തിരിക്കണമെന്നും. അല്ലാതെ ഇന്ത്യ -പാക് ബന്ധം മൊച്ചപ്പെടുത്താൻ മറ്റു മാർഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കോൺഗ്രസ് അറിയിച്ചിരുന്നു. ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്ന് മണിശങ്കർ അയ്യർ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയെ നീചനെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മറുപടിയുമായി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനുലഭിക്കുമെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications