കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ നീക്കുമെന്ന് മണിശങ്കർ പാകിസ്താനിൽ പ്രസംഗിച്ചു; അയ്യര്‍ക്കെതിരെ ആഞ്ഞാടിച്ച് മോദി

മറുപടിയുമായി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനുലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു.

  • By Ankitha
Google Oneindia Malayalam News

ബനസ്കന്ദ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡു ചെയ്ത മണിശങ്കർ അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ പുറത്താക്കുമെന്ന് പാകിസ്താൻ സന്ദർശന വേളയിൽ മണിശങ്കർ അയ്യർ പറഞ്ഞെന്നായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്തിലെ ബനാനസ്കന്ദയിലെ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

modi

മണിശങ്കർ എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കുറിച്ചു അത്തരം പരാമർശം നടത്തിയത്. താൻ ഇതിനു വേണ്ടി എന്ത് തെറ്റാണ് ചെയ്തത്. ജനങ്ങളുടെ അനുഗ്രഹം എനിക്കുള്ളതാണോ താൻ ചെയ്ത തെറ്റെന്ന് മോദി ചോദിക്കുന്നു.

ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടു; ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അവസരം, ഇനി ദിവസങ്ങൾ മാത്രംഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടു; ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം

‌2015 ൽ പാക് ന്യൂസ് ചാനലായ ദുനിയ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് മോദിക്കെതിരെ മണി ശങ്കർ അയ്യർ വിവാദ പരാമർശം നടത്തിയത്. ഇന്ത്യ- പാക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മോദിയെ നീക്കുകയാണ് വേണ്ടതെന്നും. എന്നാൽ മാത്രമേ ഇന്ത്യ-പാക് ബന്ധം മുന്നോട്ട് പോകുകയുള്ളുവെന്നു അയ്യർ പറഞ്ഞു. ഇതിനായി ഇനി നാലു വർഷം കൂടി കാത്തിരിക്കാമെന്നും അയ്യർ അന്നു പറഞ്ഞിരുന്നു. ബിജെപി സർക്കാരിനെ പുറത്താക്കി കോൺഗ്രസ് അധികാരത്തിലേറുന്നതുവരെ പാകിസ്താൻ കാത്തിരിക്കണമെന്നും. അല്ലാതെ ഇന്ത്യ -പാക് ബന്ധം മൊച്ചപ്പെടുത്താൻ മറ്റു മാർഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കോൺഗ്രസ് അറിയിച്ചിരുന്നു. ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്ന് മണിശങ്കർ അയ്യർ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.

 തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ

പ്രധാനമന്ത്രിയെ നീചനെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മറുപടിയുമായി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനുലഭിക്കുമെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
GUJARAT: Prime Minister Narendra Modi said today that suspended Congress leader Mani Shankar Aiyar had spoken in Pakistan about "a supari (contract) to get Modi out of the way" to end the deadlock between the two countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X