കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ട്വിസ്റ്റ്, രാഹുൽ ഗാന്ധിക്ക് പകരം ഡികെ ശിവകുമാർ വരണം! ഡികെയുടെ പേരുയർത്തി മണി ശങ്കർ അയ്യർ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും രാഹുല്‍ ഗാന്ധിയുടെ രാജിയും കര്‍ണാടക സര്‍ക്കാര്‍ വീഴാന്‍ പോകുന്നതുമടക്കം കോണ്‍ഗ്രസ് ഒന്നിന് പുറകേ ഒന്നായി പ്രതിസന്ധികളില്‍പ്പെട്ട് നട്ടം തിരിയുകയാണ്. പുതിയ അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുളളിലെ ന്യൂ ജനറേഷന്‍ നേതാക്കളും പഴയ തലമുറ നേതാക്കളും തമ്മിലുളള ചേരിപ്പോരും ഒരു വശത്തുണ്ട്.

ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ കൈപിടിച്ച് കയറ്റാന്‍ തക്ക ശക്തനായ ഒരു നേതാവ് ആരുണ്ട് എന്നതാണ് ചോദ്യം. അത് യുവാക്കളില്‍ നിന്നായാലും മുതിര്‍ന്നവരുടെ കൂട്ടത്തില്‍ നിന്നായാവും 2024ല്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുന്ന ആളായിരിക്കണം. അത്തരമൊരു നേതാവിന്റെ പേര് മുന്നോട്ട് വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍.

ആരാകണം പുതിയ നേതാവ് ?

ആരാകണം പുതിയ നേതാവ് ?

രാഹുല്‍ ഗാന്ധി രാജി വെച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്ന അടുത്ത ഓപ്ഷന്‍ പ്രിയങ്ക ഗാന്ധി ആയിരുന്നു. എന്നാല്‍ ആ നീക്കം രാഹുല്‍ അടിയോടെ വെട്ടി. ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ തീരുമാനിക്കാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദളിത് നേതാക്കളില്‍ നിന്നോ യുവനേതാക്കളില്‍ നിന്നോ വനിതാ നേതാക്കളില്‍ നിന്നോ മിടുക്കനായ ഒരു പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്നാണ് പാര്‍ട്ടിക്കുളളിലെ പൊതുവികാരം.

പാർട്ടിയിൽ രണ്ട് ചേരി

പാർട്ടിയിൽ രണ്ട് ചേരി

മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ അടക്കമുളള സോണിയാ ഗാന്ധിയുടെ അടുപ്പക്കാര്‍ക്കാണ് മുന്‍തൂക്കം. ഷിന്‍ഡെയ്ക്ക് 77ഉം ഖാര്‍ഗെയ്ക്ക് 76ഉം വയസ്സുമാണ് പ്രായം. യുവനേതാക്കളില്‍ സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് സാധ്യത കൂടുതല്‍. യുവാക്കള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന് അമരീന്ദര്‍ സിംഗ് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ ആവശ്യം പരസ്യമായി ഉന്നയിച്ച് കഴിഞ്ഞു.

ഡികെ പകരം വരണം

ഡികെ പകരം വരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ മുന്നോട്ട് വെയ്ക്കുന്നത് അപ്രതീക്ഷിതമായ ഒരു പേരാണ്. കര്‍ണാടകത്തിലെ കോണ്‍ഗ്രസുകാരുടെ ഹീറോയായ ഡികെ എന്ന ഡികെ ശിവകുമാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തണം എന്നാണ് മണി ശങ്കര്‍ അയ്യര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം. ഡികെ ശിവകുമാര്‍ ധീരനായ നേതാവാണെന്ന് അയ്യര്‍ പറയുന്നു.

ഡികെ മുംബൈയിൽ അറസ്റ്റിൽ

ഡികെ മുംബൈയിൽ അറസ്റ്റിൽ

അധികാരം കയ്യില്‍ ഇല്ലാതിരുന്നിട്ട് കൂടി ഡികെയ്ക്ക് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുണ്ട്. ഡികെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാകണം എന്നും മോദി ബാബയും 40 കള്ളന്മാരും അടങ്ങുന്ന ഗ്യാംഗിനെയും ഒരു പാഠം പഠിപ്പിക്കണം എന്നുമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മണി ശങ്കര്‍ അയ്യര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടകത്തില്‍ രാജി വെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ എത്തിയ ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Recommended Video

cmsvideo
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി
കോണ്‍ഗ്രസിലെ ചാണക്യന്‍

കോണ്‍ഗ്രസിലെ ചാണക്യന്‍

തന്റെ സുഹൃത്തുക്കളെ കാണാതെ താന്‍ മടങ്ങി പോകില്ല എന്നുളള ഡികെയുടെ വാക്കുകള്‍ കൂടി പങ്ക് വെച്ച് കൊണ്ടാണ് മണി ശങ്കര്‍ അയ്യര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്കക്ഷിയായിട്ടും കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുളള ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിലെ ചാണക്യന്‍ എന്നറിയപ്പെടുന്ന ഡികെ ആയിരുന്നു. ഓപ്പറേഷന്‍ താമര വഴി ഭരണം അട്ടിമറിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ നിലവില്‍ ഡികെയുടെ തന്ത്രങ്ങളും പാളിപ്പോവുകയാണ്.

English summary
Mani Shankar Aiyer suggests DK Shivakumar's name as new Congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X