Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി തന്നെ നയിക്കണം, പ്രവര്‍ത്തകരുടെ ആവശ്യമാണത്, മാണിക്കം ടാഗോറിന്റെ പിന്തുണ

ദില്ലി: കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയ പരാജയം നേരിട്ടതോടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ നടക്കുകയാണ്. നേതൃമാറ്റ ആവശ്യം ശക്തമായിരിക്കുകയാണ്. ഗാന്ധി കുടുംബം ഒന്നാകെ മാറണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ശക്തമായ പിന്തുണ അറിയിച്ചിരിക്കുകയാണ് നേതാക്കള്‍. രാഹുല്‍ തന്നെ അധ്യക്ഷനായി വരണമെന്ന് മാണിക്കം ടാഗോര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം അതാണെന്ന് ടാഗോര്‍ പറയുന്നു. അഞ്ചിടത്തും തോറ്റതോടെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം രാഹുല്‍ കാണിച്ചത് മികച്ച മാതൃകയാണെന്ന് മാണിക്കം ടാഗോര്‍ പറയുന്നു.

1

തോല്‍വിക്ക് ശേഷം രാഹുല്‍ രാജി സമര്‍പ്പിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയിലെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിനുള്ള നല്ല മാതൃകയാണത്. രാഹുലാണ് പാര്‍ട്ടിക്ക് വഴികാണിക്കേണ്ടത്. കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് രാഹുല്‍ നയിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയില്‍ രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഭാവിയില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മാണിക്കം ടാഗോര്‍ വ്യക്തമാക്കി. സംഘപരിവാറും ബിജെപിയും പോലുള്ള സംഘടനാപരമായ പാര്‍ട്ടികളുമായി പോരാടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും മാണിക്കം ടാഗോര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. അതുകൊണ്ടാണ് എല്ലാ വിമര്‍ശനവും പാര്‍ട്ടിക്ക് നേരെ വരുന്നതെന്നും ടാഗോര്‍ പറഞ്ഞു. സീനിയര്‍ നേതാവായ വിവേക തന്‍കയും പാര്‍ട്ടിയില്‍ മാറ്റം വേണമെന്നാണ് ആവശ്യപ്പെടുന്നത്. സംഘടനാപരമായ മാറ്റം പാര്‍ട്ടിക്കുള്ളില്‍ വേണം. പാര്‍ട്ടിക്കുള്ളില്‍ ഇന്ത്യയെന്ന ആശയത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കണമെന്നും തന്‍ക ആവശ്യപ്പെട്ടു. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ പങ്കെടുക്കില്ല. നേരത്തെ ജി23 നേതാക്കളും മാറ്റം വ ണേമെന്നാണ് ഉന്നയിച്ചത്. യോഗത്തില്‍ രാഹുലും പ്രിയങ്കയും സോണിയയും പങ്കെടുക്കുന്നുണ്ട്.

ഇതിനിടെ അശോക് ഗെലോട്ട് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നു. രാഹുല്‍ തന്നെ പാര്‍ട്ടി അധ്യക്ഷനാവണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ല. കോണ്‍ഗ്രസിലെ ഐക്യത്തിന് ഗാന്ധി കുടുംബം വളരെ പ്രധാനമാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ മുസ്ലീം പാര്‍ട്ടിയായി ചിത്രീകരിക്കുന്നതില്‍ ബിജെപി വിജയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയാണ് കോണ്‍ഗ്രസിന് പ്രധാനം. തിരഞ്ഞെടുപ്പ് സമയത്ത് മതപരമായ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതില്‍ മുങ്ങി പോയെന്നും ഗെലോട്ട് പറഞ്ഞു. പഞ്ചാബില്‍ തോറ്റത് തമ്മിലടി കൊണ്ടാണെന്നും ഗെലോട്ട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+