• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക് സര്‍ക്കാരിന് മുമ്പിൽ ഇനി മൂന്ന് വഴി!! അഭയം തേടാൻ കേരളമോ.. ബംഗാളോ.. ബംഗ്ലാദേശോ..

അഗർത്തല: ത്രിപുരയിൽ ബിജെപി റെക്കോർ‍ഡ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ പരിഹസിച്ച് ബിജെപി മന്ത്രി. മണിക് സർക്കാരിന് മുമ്പിൽ മൂന്ന് മാർഗ്ഗങ്ങളാണുള്ളത്. ഒന്നുകിൽ കേരളത്തിലേയ്ക്കോ പശ്ചിമബംഗാളിലേയ്ക്കോ പോകാം അല്ലാത്ത പക്ഷം സര്‍ക്കാരിന് ബംഗ്ലാദേശിലേയ്ക്ക് പോകാമെന്നാണ് അസമിലെ ബിജെപി മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ശനിയാഴ്ച പറഞ്ഞത്. ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിച്ച് അധികാരത്തിലേറാനിരിക്കെയാണ് മണിക് സർക്കാറിനെ പരിഹസിച്ച് ബിജെപി മന്ത്രി രംഗത്തെത്തുന്നത്.

ത്രിപുരയിലെ ജനങ്ങൾ‍ 25 വർ‍ഷം അധികാരത്തിലിരുന്ന സിപിഎമ്മിന് തിരിച്ചടി നൽകിക്കൊണ്ടാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. തള്ളിക്കളഞ്ഞ‍് ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു ന്യൂസ്എക്സ് സർവേയിലെ പ്രവചനം. ത്രിപുരയില്‍‍ 2013 വരെയും ഒറ്റസീറ്റുപോലും സ്വന്തമാക്കാത്ത ബിജെപിയ്ക്ക് മിന്നുന്ന വിജയമാണ് ത്രിപുരയിൽ സ്വന്തമാക്കിയിട്ടുള്ളത്.

 കേരളമോ.. ബംഗാളോ... ബംഗ്ലാദേശോ..

കേരളമോ.. ബംഗാളോ... ബംഗ്ലാദേശോ..

മണിക് സർക്കാരിന് മുമ്പിൽ മൂന്ന് മാർഗ്ഗങ്ങളേയുള്ളൂ. സിപിഎമ്മിന്റെ കുറച്ചെങ്കിലും സ്വാധീനമുള്ള പശ്ചിമബംഗാളിലേയ്ക്കോ കേരളത്തിലേയ്ക്കോ പാര്‍ട്ടി അധികാരത്തിലെത്തുകയും മൂന്ന് വർ‍ഷമായി രാജ്യം ഭരിക്കുന്ന ബംഗ്ലാദേശിലേയ്ക്കോ പോകാം. അഗർത്തലയിൽ ഒരു റാലിയിൽ വച്ച് മണിക് സര്‍ക്കാരിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മണിക് സർക്കാരിനെ അയൽരാജ്യമായ ബംഗ്ലാദേശിലേയ്ക്ക് അയയ്ക്കാമെന്നും ബിജെപി നേതാവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

 പ്രസ്താവന തിരഞ്ഞെടുപ്പ് റാലിയിൽ

പ്രസ്താവന തിരഞ്ഞെടുപ്പ് റാലിയിൽ

ത്രിപുരയിലെ മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപൂരിൽ‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശർമ മണിക് സർക്കാരിനെ വിമർശിച്ചിട്ടുള്ളത്. സംസ്ഥാന സർ‍ക്കാരിനെ വിമർശിച്ച അസം മന്ത്രി അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ക്രമസമാധാന നിലയെ അപകടത്തിലാക്കുന്നുണ്ടെന്നും ശർമ ആരോപിച്ചിരുന്നു.

 നയിച്ചത് മണിക് സർക്കാര്‍

നയിച്ചത് മണിക് സർക്കാര്‍

1998ന് ശേഷം ത്രിപുര ഭരിച്ചിരുന്നത് 69കാരനായ മണിക് സര്‍ക്കാർ‍ ആയിരുന്നു. പോളിറ്റ് അംഗമായ സർക്കാർ‍ തുടർച്ചായി നാല് തവണയാണ് ത്രിപുര ഭരിച്ചത്. ഫെബ്രുവരി 18നാണ് 60 അംഗ നിയസഭയിലെ 49 സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഒരു നിയമസീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 59 നിയമസഭാ സീറ്റുകളില്‍‍ 41 സീറ്റുകളാണ് ബിജെപിയും പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും ഉൾപ്പെട്ട സഖ്യം സ്വന്തമാക്കിയത്.

ബിജെപിയ്ക്കൊപ്പം ജനങ്ങൾ

ബിജെപിയ്ക്കൊപ്പം ജനങ്ങൾ

ത്രിപുരയിൽ‍ സിപിഎം നേതൃത്വം നല്‍കുന്ന സർക്കാരിനെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ആഹ്വാനത്തോട് ജനങ്ങൾ പോസിറ്റീവായി പ്രതികരിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. സിപിഎമ്മാണ് രണ്ട് ദശാബ്ദത്തിലധികമായി ത്രിപുര ഭരിച്ചതെന്നും രാം മാധവ് കൂട്ടിച്ചേർക്കുന്നു. മാറ്റത്തിന് വേണ്ടിയുള്ള തങ്ങളുടെ ആഹ്വാനത്തോട് ജനങ്ങൾ‍ നല്ല രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്നും രാം മാധവ് പറയുന്നു.

ത്രിപുരയിലെ വിജയത്തിന്റെ ക്രെഡിറ്റ് മോദിയ്ക്ക്: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളും തുണച്ചെന്ന് രാംമാധവ്

English summary
Bharatiya Janata leader Himanta Biswa Sarma on Saturday said that outgoing Tripura Chief Minister Manik Sarkar can now take shelter in West Bengal, Kerala or Bangladesh, after the BJP looked set to win the state’s Assembly elections, PTI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more