കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാം അറിയേണ്ട മണിക് സര്‍ക്കാര്‍; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്ന ഏക മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
സ്വത്തോ കോടികളുടെ ബാങ്ക് ബാലൻസോ ഇല്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ

ജീവിത രീതിയിലെ ലാളിത്യമാണ് മണിക് സര്‍ക്കാറെന്ന ഇടതുപക്ഷ നേതാവിന്‍റെ മുഖമുദ്ര. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ഏക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും മടിയില്‍ കനമില്ലാത്താ രാഷ്ട്രീയ നേതാവെന്ന് അദ്ദേഹത്തെ വിളിക്കാം.

<strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും</strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും

23 വര്‍ഷം തുടര്‍ച്ചായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം വഹിച്ച ജോത്യി ബസുവിന് ശേഷം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായി ഏറ്റവും കുടുതല്‍ കാലം ഇരുന്ന വ്യക്തിയാണ് സിപിഎം നേതാവായ മണിക് സര്‍ക്കാര്‍. 1998 മാര്‍ച്ച് 11 മുതല്‍ 2018 മാര്‍ച്ച് 8 വരേയുള്ള ഇരുപത് വര്‍ഷക്കാലം മണിക് സര്‍ക്കാര്‍ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. മണിക് സര്‍ക്കാറിനെ കുറിച്ച് കൂടുതല്‍ അറിയാം..

ജനനം

ജനനം

ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷ നേതാവായ മണിക് സര്‍ക്കാര്‍ ത്രിപുരയിലെ രാധാകിഷോര്‍ പൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിക്കുന്നത്. പഠനകാലഘട്ടത്തില്‍ തന്നെ മണിക് സര്‍ക്കാര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

വിദ്യാര്‍ത്ഥി പ്രക്ഷോഭം

വിദ്യാര്‍ത്ഥി പ്രക്ഷോഭം

ത്രിപുരയിലെ പ്രധാന വിദ്യാഭ്യാ സ്ഥാപനങ്ങളിലൊന്നായ എംബിബി കോളേജില്‍ എസ്എഫ്ഐ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നതില്‍ മുന്‍ നിരയില്‍ തന്നെ നിലയുറപ്പിച്ചു.

എസ്എഫ്ഐ കാലഘട്ടം

എസ്എഫ്ഐ കാലഘട്ടം

മികച്ച വിദ്യാര്‍ത്ഥി സംഘടകനായ മണിക് സര്‍ക്കാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ എസ്എഫ്ഐയുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായും പിന്നീട് അഖിലേന്ത്യാ കമ്മറ്റി വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവിനുള്ളില്‍ തന്നെ സിപിഎം അംഗത്വം നേടിയ മണിക് സര്‍ക്കാര്‍ 1972 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമായും 1978 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ​അംഗമായു തിരഞ്ഞെടുക്കപ്പെട്ടു.

പാര്‍ലമെന്‍ററി ജീവിതം

പാര്‍ലമെന്‍ററി ജീവിതം

1980 ലെ ഉപതിരഞ്ഞെടുപ്പില്‍ അഗര്‍ത്തല നഗരം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് മണിക് സര്‍ക്കാറിന്‍റെ പാര്‍ലമെന്‍ററി ജീവിതം ആരംഭിക്കുന്നത്. 1985 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട മണിക് സര്‍ക്കാര്‍ 1993 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനറായും തിര‍ഞ്ഞെടുക്കപ്പെട്ടു.

ധന്‍ബാദ്

ധന്‍ബാദ്

1998 ലെ തിരഞ്ഞെടുപ്പില്‍ പശ്ചിമ ത്രിപുരയിലെ ധന്‍ബാദ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹത്തെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുൻമുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് അനാരോഗ്യം കാരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതും മറ്റൊരു മുതിര്‍ന്ന നേതാവും മുൻ സഹമുഖ്യമന്ത്രിയുമായിരുന്ന ബൈദ്യനാഥ് മജൂംദാർ അനാരോഗ്യ കാരണത്താൽ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുവാൻ വിസമ്മതിച്ചതുമായ സാഹചര്യത്തിലായിരുന്നു 1988 മാര്‍ച്ച് 11 ന് ത്രിപുരയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ സത്യ പ്രതിഞ്ജ ചെയ്യുന്നത്.

പോളിറ്റ് ബ്യൂറോയിലേക്ക്

പോളിറ്റ് ബ്യൂറോയിലേക്ക്

നാല്‍പ്പത്തി ഒന്‍പത് വയസ്സുകാരനായ മണിക് സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്തിയിരുന്നു. 1998 ല്‍ തന്നെയാണ് മണിക് സര്‍ക്കാറിനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

2003,2008,2013 വര്‍ഷങ്ങളില്‍ ത്രിപുരയില്‍ സിപിഎം അധികാരം പിടിച്ചപ്പോഴും മണിക് സര്‍ക്കാര്‍ തന്നെ മുഖ്യമന്ത്രിയായി. 2018 ല്‍ സംസ്ഥാന ഭരണം ബിജെപി പിടിച്ചതോടെ പ്രതിപക്ഷ നേതാവായി തുടരുകയാണ് അദ്ദേഹം.

വെല്ലുവിളി

വെല്ലുവിളി

നിലവില്‍ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി പ്രതിനിധികളാണ് ഉള്ളതെങ്കിലും 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍

സീറ്റ് നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ തന്നെ സിപിഎമ്മിന് രംഗത്ത് ഇറക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എങ്കിലും ത്രിപുരിയിലും ബംഗാളിലും പര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാണ് മണിക് സര്‍ക്കാര്‍.

English summary
manik sarkar tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X