വിനോദയാത്രക്ക് പോയ ബസുകള്‍ അപകടത്തില്‍പ്പെട്ടു; മണിപ്പൂരില്‍ 15 വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ റോഡ് അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുമായി പോയ ബസുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മണിപ്പൂരിലെ നോനി ജില്ലയില്‍ ആണ് സംഭവം. 15 വിദ്യാര്‍ത്ഥികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
മണിപ്പൂരിലെ നോനി ജില്ലയിലെ ബിസ്നുപൂര്‍-ഖൗപും റോഡിലാണ് അപകടമുണ്ടായത്. യാരിപോക്കിലെ തമ്പല്‍നു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ബസുകളാണ് അപകടത്തില്‍പ്പെട്ടത്. പഠനയാത്രയ്ക്കായി ഖൗപം ഭാഗത്തേക്ക് പോവുകയായിരുന്നു ബസുകള്‍ എന്നാണ് വിവരം.

Image Credit: Twitter@NBirenSingh
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. ഓള്‍ഡ് കച്ചാര്‍ റോഡില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്ത കേട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എസ് ഡി ആര്‍ എഫും മെഡിക്കല്‍ സംഘവും എം എല്‍ എമാരും സ്ഥലത്തെത്തി. ബസിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു, എന്ന് എന്‍ ബിരേന്‍ സിംഗ് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications