മണിപ്പൂരില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 38 മണ്ഡലങ്ങള്‍
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 38 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. 173 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 15 പേര്‍ സ്ത്രീകളാണ്.
10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉള്‍പ്പെടെ 20 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. 5,80,607 പുരുഷന്മാരും 6,28,657 സ്ത്രീകളും 175 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 12,09,439 വോട്ടര്‍മാര്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 1,721 പോളിംഗ് സ്റ്റേഷനുകളിലാണ് ഒന്നാം ഘട്ടത്തിനായി സജ്ജീകകരിച്ചിട്ടുള്ളത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 4 വരെ തുടരും.

കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാരെ അവസാന മണിക്കൂറില്‍, ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ വോട്ടുചെയ്യാന്‍ അനുവദിക്കും. 381 പോളിംഗ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും വനിതാ പോളിംഗ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും, സൈക്കോട്ടിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ പൂര്‍ണ്ണമായും വികലാംഗരായ (പി ഡബ്ല്യു ഡി) പോളിംഗ് ഉദ്യോഗസ്ഥരായിരിക്കും വോട്ടെടുപ്പ് നിയന്ത്രിക്കുക.
Recommended Video

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ രേഖയായി ഫോട്ടോ വോട്ടര്‍ സ്ലിപ്പ് നിര്‍ത്തലാക്കിയതിനാല്‍, ആധാര്‍ കാര്‍ഡ്, എം എന്‍ ആര്‍ ഇ ജി എ ജോബ് കാര്‍ഡ്, പാസ്ബുക്കുകള്‍ എന്നിവയുള്‍പ്പെടെ കമ്മീഷന്‍ അംഗീകരിച്ച 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് വോട്ടര്‍മാര്‍ ഹാജരാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് അഞ്ചിന് നടക്കും. രണ്ടാം ഘട്ടത്തില്‍ 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.നേരത്തെ ഫെബ്രുവരി 27 - ന് ഒന്നാം ഘട്ടവും മാര്‍ച്ച് മൂന്നിന് രണ്ടാം ഘട്ടവുമാണ് തീരുമാനിച്ചിരുന്നത്.
ഈ സമയക്രമം ആരാധനയ്ക്ക് തടസമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. പിന്നീട് ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആരാധനാ സൗകര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തിയതികളില്‍ മാറ്റം വരുത്തുകയായിരുന്നു.












Click it and Unblock the Notifications