മണിപ്പൂര്‍ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി ഇവയാണ്
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് തിയതികളില്‍ മാറ്റം. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് അഞ്ചിനുമാണ് നടക്കുക. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് 3നുമാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്.ആദ്യ ഘട്ടമായ ഫെബ്രുവരി 27 ന് വോട്ടിംഗ് തീയതികള്‍ പുനഃപരിശോധിക്കണമെന്ന് നിരവധി ഗോത്രവര്‍ഗ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 27 ഞായറാ്ചയായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളിലെ ആരാധനകളേയും ബാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
30 ലക്ഷം വരുന്ന മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. ജനുവരി 18-ന് ഓള്‍-മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍, (എ എം സി ഒ) നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിയതി പുനഃക്രമീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മണിപ്പൂരില്‍ പോയി ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. എല്ലാ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച്, തിരഞ്ഞെടുപ്പ് തീയതികള്‍ പരിഷ്‌കരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താനയില്‍ പറഞ്ഞു.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 60 അംഗ നിയമസഭയിലേക്കാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 28 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബി ജെപി 21 സീറ്റിലാണ് വിജയിച്ചത്. എന്നാല്‍ നാല് സീറ്റ് വീതം നേടിയ നാഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവുടെ സഹായത്തോടെ ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തര്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചിരുന്നു.

അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 14 എം എല്‍ എമാര്‍ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇത്തവണ വന്‍ സന്നാഹവുമായാണ് കോണ്‍ഗ്രസ് എത്തുന്നത് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധികാരം ഇത്തവണ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനായി ഇടത് പാര്‍ട്ടികളുടെ സഹായവും കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. മണിപ്പൂര്‍ പുരോഗമന മതേതര സഖ്യം (എം പി എസ് എ) എന്ന പേരിലാണ് ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

ഇതില്‍ സി പി ഐ എമ്മും സി പി ഐയും ജെ ഡി എസുമെല്ലാം ഉള്‍പ്പെടും. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികള്‍.അധികാരത്തിലെത്തിയാല്‍ പൊതുമിനിമം പരിപാടി അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തിക്കുക. സഖ്യത്തിന് വേണ്ടി 18 ഇന പൊതുമിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും അധികാരം ലഭിച്ചാല്‍ ഭരണം നടത്തുക. മണിപ്പൂരിന്റെ ഭൂപരിധി സംരക്ഷിക്കും, സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിക്കും, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് അലവന്‍സ് നല്‍കുമെന്നുമാണ് സഖ്യത്തിന്റെ വാഗ്ദാനങ്ങള്‍.
Recommended Video

കുടിവെള്ളത്തിനും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനും സാര്‍വത്രിക പ്രവേശനം, ഭയമോ പ്രീതിയോ കൂടാതെ നിയമം നടപ്പിലാക്കി മയക്കുമരുന്നിനതിരെ പോരാടുക, എല്ലാ പ്രദേശങ്ങളുടെയും ജനാധിപത്യ അഭിലാഷങ്ങള്‍ നിറവേറ്റുക തുടങ്ങിയ വാഗ്ദാനങ്ങളും സഖ്യത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. അതേസമയം ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. പുറത്തുവന്ന സര്‍വേകളിലെല്ലാം ബി ജെ പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുക എന്നാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications