Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വോട്ടെടുപ്പ് അവസാനിച്ചു. 78.03 ശതമാനം പോളിംഗ്‌

Feb 28, 2022, 7:18 pm IST

മണിപ്പൂരില്‍ വോട്ടെടുപ്പ് അവസാനിച്ചു. 78.03 ശതമാനം പോളിംഗ്.
Feb 28, 2022, 6:20 pm IST

മണിപ്പൂരില്‍ അഞ്ച് മണിവരെ 78.03 ശതമാനം പോളിംഗ്‌
Feb 28, 2022, 4:55 pm IST

മണിപ്പൂരില്‍ മൂന്ന് മണിവരെ 67.22 ശതമാനം പോളിംഗ്‌
Feb 28, 2022, 4:42 pm IST

മണിപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തന്റെ സര്‍വ്വീസ് റൈഫിളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കൊലപ്പെട്ടു
Feb 28, 2022, 4:36 pm IST

പലയിടത്തും സംഘര്‍ഷം
Feb 28, 2022, 4:21 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 28, 2022, 4:06 pm IST

ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പലയിടത്തും അട്ടിമറി ആരോപണം, സംഘര്‍ഷം
Feb 28, 2022, 3:50 pm IST

കാങ്പോക്പി ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇവിഎം കേടായി
Feb 28, 2022, 3:29 pm IST

വോട്ടിംഗ് പ്രക്രിയ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂ കെയ്‌തെല്‍മാന്‍ബി പോളിംഗ് സ്റ്റേഷനില്‍ റീപോളിംഗിന് ഉത്തരവിട്ടു
Feb 28, 2022, 3:20 pm IST

വാംഗോയി മണ്ഡലത്തിലെ കാബോ ലെയ്കായിയില്‍ വോട്ടര്‍മാര്‍ പ്രതിഷേധിക്കുന്നു
Feb 28, 2022, 2:56 pm IST

ഇംഫാല്‍ ഈസ്റ്റ് 46.11%, ഇംഫാല്‍ വെസ്റ്റ് 52.15%, ബിഷ്ണുപൂര്‍ 50.48%
Feb 28, 2022, 2:41 pm IST

കാംഗ്‌പോക്പിയില്‍ 61.30% പോളിംഗ്, ചുരാചന്ദ്പൂരില്‍ 40.37%
Feb 28, 2022, 2:24 pm IST

ഒരുമണി വരെ 48.88% പോളിംഗ്
Feb 28, 2022, 1:53 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 28, 2022, 1:42 pm IST

കെയ്‌തെല്‍മാന്‍ബിയില്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് പോളിംഗ് നടപടികള്‍ വൈകുന്നതിന് കാരണമായി. ഇവിഎം മെഷീന്‍ തകരാറിലായതിനാല്‍ ഇന്ന് ഇവിടെ വോട്ടെടുപ്പ് തുടരണോ അതോ റീപോളിന് പോകണോ എന്ന് ഞങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മണിപ്പൂര്‍ സിഇഒ രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
Feb 28, 2022, 1:29 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 28, 2022, 1:21 pm IST

പോളിംഗ് ഉദ്യോഗസ്ഥനായ ഹവില്‍ദാറിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം വിമാനമാര്‍ഗം ഇംഫാലിലേക്ക് കൊണ്ടുപോയി.
Feb 28, 2022, 1:07 pm IST

സിംഗാട്ടില്‍ വോട്ടെടുപ്പ് സാധാരണ നിലയിലെന്ന് അധികൃതര്‍
Feb 28, 2022, 12:48 pm IST

സിംഗാട്ട് മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തില്‍ ബിജെപിയുടെയും കുക്കി പീപ്പിള്‍സ് അലയന്‍സിന്റെയും (കെപിഎ) അനുയായികള്‍ ഏറ്റുമുട്ടി.
Feb 28, 2022, 12:34 pm IST

ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചെന്ന് പറഞ്ഞ് സ്വന്തം സ്ഥാനാര്‍ത്ഥിയെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പുറത്താക്കി കോണ്‍ഗ്രസ്
Feb 28, 2022, 12:21 pm IST

കെയ്റോ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്
Feb 28, 2022, 12:07 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 28, 2022, 11:59 am IST

ഫെര്‍സാള്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ഹവില്‍ദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
Feb 28, 2022, 11:44 am IST

ബൂത്ത് കൈയേറിയെന്ന് പറഞ്ഞ് ഇംഫാല്‍ വെസ്റ്റില്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം
Feb 28, 2022, 11:29 am IST

വോട്ട് ചെയ്ത് പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങുന്ന സ്ത്രീ
Feb 28, 2022, 11:11 am IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 28, 2022, 10:59 am IST

പത്ത് മണി വരെ 11.68% പോളിംഗ് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
Feb 28, 2022, 10:48 am IST

എല്ലാവരോടും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Feb 28, 2022, 10:34 am IST

നിങ്ങളുടെ ഒരു വോട്ട് മണിപ്പൂരിന്റെ ഭാവി തീരുമാനിക്കും: ജെപി നദ്ദ
Feb 28, 2022, 10:22 am IST

ഇംഫാല്‍ വെസ്റ്റ്-10.7%, ബിഷ്ണുപൂര്‍ 12.1 %, ചുര്‍ചാന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്-9.8%
READ MORE

മണിപ്പൂർ നിയമ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 38 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 173 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉളളത്. 10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പെടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 173 സ്ഥാനാർത്ഥികളിൽ 15 പേർ സ്ത്രീകളാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് അഞ്ചിനാണ്. രണ്ടാം ഘട്ടത്തിൽ 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും. കൂടുതൽ വിവരങ്ങൾ അറിയാം.

election
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+