മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരിടേണ്ടത് നാഗാ ഉപരോധം, ഹൈവേ ഉപരോധം മറികടക്കാനാവുമോ!!!
ഇംഫാല്‍: മാര്‍ച്ച് നാല് എട്ട് തിയ്യതികളിലായി മണിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പരീക്ഷണമാകുന്നത് നാഗാ യുണൈറ്റഡ് കൗണ്‍സിലിന്റെ പ്രതിഷേധം. നിലവില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികമായി രൂപീകരിച്ച ഏഴ് സംസ്ഥാനങ്ങള്‍ക്കെതിരെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന പ്രതിഷേധത്തിന് 70 ദിവസം പിന്നിട്ടിട്ടും ശമനം വരാത്ത സാഹചര്യത്തിലാണിത്.
സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 30 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കുന്നതിനായി 60 കമ്പനി കേന്ദ്ര സേനയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം 29 കമ്പനി സേനയെ മാത്രമാണ് വിട്ടുനല്‍കിയതെന്നാണ് ഇബോബി നേരത്തെ ഉന്നയിച്ച പരാതി.

റോഡ് ഉപരോധം വെല്ലുവിളി
ഏഴ് പുതിയ ജില്ലകള്‍ രൂപീകരിച്ചതിനെതിരെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന ഉപരോധത്തിന് ശമനം വരാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് നടത്തിപ്പ് വെല്ലുവിളിയാവും. എന്‍എച്ച് 2 പ്രതിഷേധക്കാര്‍ ഉപരോധിയ്ക്കുന്നതോടെ 60 മണ്ഡലങ്ങളില്‍ 30 മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിയ്ക്കുന്നതിനും പോളിംഗ് ഓഫീസര്‍മാരെ എത്തിയ്ക്കുന്നതിനും പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും.

ക്രമസമാധാനം പുനഃസ്ഥാപിയ്ക്കണം
യുണൈറ്റഡ് നാഗാ കൗണ്‍സില്‍ പ്രതിഷേധത്തിന്റെ തീവ്രത കുറയാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗിനോട്് വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിന്റെ ജീവനാഡിയെന്നറിയപ്പെടുന്ന എന്‍എച്ച് 2 സഞ്ചാരയോഗ്യമാക്കണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു.

അനുരജ്ഞന ശ്രമങ്ങള്‍
കേന്ദ്രത്തിന്റെ സ്വാധീനമുപയോഗിച്ച് സംസ്ഥാനത്തിന്റെ സവിശേഷാധികാരത്തിന് വെല്ലുവിളിയാവുന്ന യുണൈറ്റഡ് നാഗാ കൗണ്‍സിലിനെ പ്രീണിപ്പിയ്ക്കാനാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗ് കേന്ദ്ര് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രസിഡന്റ് ഭരണം അനിവാര്യം
യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ ഉപരോധത്തെ മറികടക്കുന്നതിനായി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്രം നേരത്തെ നടത്തിയിരുന്നു.

തിരഞ്ഞെടുപ്പിന്
നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 40 കമ്പനി കേന്ദ്രസേനയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications