കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രി!! നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തു

Google Oneindia Malayalam News

ഇംഫാല്‍: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എന്‍ കെ ബിരേന്‍ സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയാവും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി നിയമകക്ഷി യോഗത്തിലാണ് സിംഗിനെ നിയമകക്ഷി നേതാവായി തിരഞ്ഞെടുത്തത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് ബിരേന്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് രാജിവച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കളമൊരുങ്ങിയിട്ടുണ്ട്.

തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 33 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട് ബോധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ചില സ്വതന്ത്രരും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ക്ഷണിച്ചേക്കും. സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം നടത്തിവന്നിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

biren

മണിപ്പൂരിലെ കോണ്‍ഗ്രസിന്റെ മോശം ഭരണത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിംഗ് മണിപ്പൂരിന് മികച്ച ഭരണം വാഗ്ദാനം ചെയ്യുന്നുണ്ട്. പതിനഞ്ചുവര്‍ഷം മണിപ്പൂരില്‍ നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരോടുള്ള നന്ദിയറിയിച്ച ബിരേന്‍ സിംഗ് മണിപ്പൂരില്‍ മികച്ച ഭരണം കാഴ്ചവെയ്ക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി പയറ്റിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച ശ്യാം കുമാര്‍ സിംഗും ബിജെപിയിലേയ്ക്ക് കൂറുമാറിയിരുന്നു. 28 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസിന് ബിജെപി പയറ്റിയ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു.

English summary
The Bharatiya Janata Party's (BJP) Nongthombam Biren Singh was today elected the legislature party leader at a legislators' meeting in Manipur. A BJP delegation later travelled to Raj Bhavan to meet Governor Najma Heptullah and stake claim to form the next government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X