കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 കോടിയുടെ മയക്കുമരുന്നും നിരോധിത നോട്ടുകളുമായി ബിജെപി നേതാവ് പിടിയില്‍; ആയുധങ്ങളും പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കയതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കള്ളപ്പണം തടയുക എന്നത്. തീവ്രവാദികളുടേയും മയക്കുമരുന്ന മാഫിയകളുടേയം കൈവശം ഉള്ള പണം അസാധുവാക്കാലും ഇതിന്റെ ലക്ഷ്യമായിരുന്നു. ധാരാളം എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി എന്ന ന്യായീകരണമായിരുന്ന ബിജെപി നിരത്തിയത്.

നിഞ്ചയിച്ച തിയ്യതിക്കുള്ളില്‍ നോട്ട് മാറ്റിയെടുക്കാനാവാത്തതില്‍ കയ്യിലുള്ള പണം അസാധുവായതില്‍ ധാരാളം സാധാരണ ജനങ്ങളും ഉണ്ടായിരുന്നു. നിരോധിച്ച പണം കയ്യില്‍ വെക്കുന്നത് ക്രിമിനല്‍ കുറ്റവുമായി മാറി. നിരോധിത നോട്ടുകളും മയക്ക് മരുന്നുകളുമായി ബിജെപി നേതാവ് തന്നെ പിടിയിലായതോടെ കുരുക്കിലായിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

40 കോടി

40 കോടി

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലാണ് നിരോധിത നോട്ടുകളും മയക്ക്മരുന്നകളുമായി ബിജെപി നേതാവ് പിടിയിലായത്. 40 കോടിയിലേറെ വിലമതിക്കുന്നതാണ് മയക്കുമരുന്നും നിരോധിത നോട്ടുകളും. മണിപ്പൂരിലെ ചണ്ടാല്‍ ജില്ലയിലെ ബിജെപി നേതാവിനേയാണ് നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്.

രഹസ്യ പരിശോധന

രഹസ്യ പരിശോധന

ചാന്ദല്‍ ജില്ലിയിലെ സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ലുങ്ക് ഹൊസെയ് സൂവിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത നോട്ടുകളും മയക്ക് മരുന്നു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നാര്‍ക്കോട്ടികം വിഭാഗത്തിന്റേയും പോലീസിന്റേയും പരിശോധന.

ഹെറോയിന്‍

ഹെറോയിന്‍

തിരച്ചിലില്‍ 4.595 ഗ്രാം ഹെറോയിന്‍ 280000 മയക്കുമരുന്ന ഗുളിഗകള്‍, ഒരു ലക്ഷത്തിനടുത്ത് വരുന്ന നിരോധിച്ച നോട്ടുകളും വീട്ടീല്‍ നിന്ന് കണ്ടെത്തി. ഒരു തോക്കും 21 വെടിയുണ്ടകളും നിരവധി ബാങ്ക് പാസ് ബുക്കുകളും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു നേതാവിന്റെ വീട്ടില്‍ പരിശോധന നടന്നത്. 13 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റ്

അറസ്റ്റ്

രണ്ട് സ്യൂട്ട് കേസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കു മരുന്നുകള്‍. തിരിച്ചറിയാതിരിക്കാനായി മയക്ക്മരുന്നുകള്‍ സോപ്പുപ്പെട്ടിയിലാക്കി ചെറിയ നാല്‌പെട്ടികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. സൂവിനെ കൂടാതെ മറ്റ് എഴുപേരേയും പോലീസ് അറസ്റ്റ് ചെയ്തതായി നാര്‍ക്കോട്ടിക്ക് ആന്‍ഡ് അഫയര്‍സ് ഓഫ് ബോര്‍ഡറിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബിജെപിയില്‍

ബിജെപിയില്‍

ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്ഗസ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സൂ കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേരുകയായിരുന്നു. സൂവിന്റെ നേതൃത്വത്തിലാണ് കൗണ്‍സില്‍ ബിജെപി പിടിച്ചെടുത്തത്. മ്യാന്‍മറിനോട് ചേര്‍ന്ന കിടക്കുന്ന പ്രദേശമാണ് ചന്ദേല്‍. മയക്കുമരുന്നുകള്‍ മ്യാന്‍മര്‍ വഴി എത്തിയതാണോ എന്ന സംശയവും പോലീസിനുണ്ട്.

English summary
manipur bjp leader held with drug worth rs 40 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X