Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ കുക്കി വിഭാഗക്കാരും കേന്ദ്ര സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗക്കാരും കേന്ദ്ര സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മലനിരകളിലെ ബങ്കറുകള്‍ പൊളിക്കുന്നതില്‍ നിന്ന് സുരക്ഷാ സേനയെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ കുക്കി ഗോത്രങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഇന്ന് വൈകുന്നേരം കേന്ദ്ര സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.

ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പിയിലെ കുന്നുകളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധത്തിന്റെ ഭാഗമായി ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സേന ഇവരോട് പിന്മാറണം എന്ന് ആവശ്യപ്പെട്ടു. പിന്നാലെ പ്രതിഷേധക്കാര്‍ കാങ്പോക്പി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നീങ്ങുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു.

Manipur

ഇതോടെ പ്രതിഷേധക്കര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ബ്ലാങ്കുകളും ഉപയോഗിച്ചു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. കാങ്പോക്പി പൊലീസ് സൂപ്രണ്ട്, ഐപിഎസ് ഓഫീസര്‍ മനോജ് പ്രഭാകര്‍ എന്നിവരുള്‍പ്പെടെ ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആയുധങ്ങളുമായെത്തിയ ചിലരെ കാങ്പോക്പിയിലെ തെരുവുകളില്‍ കണ്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മെയ് 3-ന് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കുക്കി-ആധിപത്യമുള്ള ചുരാചന്ദ്പൂര്‍ ജില്ലയില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് കൊണ്ട് എകെ സീരീസ് ആക്രമണ തോക്കുകളാല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം പ്രതിഷേധക്കാര്‍ വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നതിനാല്‍ എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷ സമാനമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ കുക്കി ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെല്ലാം കുക്കി സംഘടന ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സേനയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി പ്രധാന റോഡുകളിലും ദേശീയ പാതകളിലും അവശ്യ ഗതാഗതം വരെ നിര്‍ത്തി വെച്ചിരുന്നു.

ഉപരോധം ശനിയാഴ്ച പുലര്‍ച്ചെ 2 മണി വരെ നീട്ടിയതായാണ് കുക്കി-സോ കൗണ്‍സില്‍ അറിയിക്കുന്നത്. മണിപ്പൂരിന്റെ പുതിയ ഗവര്‍ണറായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ ഭല്ല ചുമതലയേറ്റ ദിവസം തന്നെയാണ് കുക്കി ഗ്രൂപ്പ് സാമ്പത്തിക ഉപരോധ സമരവും പ്രഖ്യാപിച്ചത്. അതേസമയം കുകി-സോ കൗണ്‍സില്‍ എന്ന പേരില്‍ ഒരു സംഘടനയും ഇല്ലെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

മെയ്തി ആധിപത്യമുള്ള താഴ്വരയ്ക്ക് ചുറ്റുമുള്ള കുന്നുകളില്‍ കുക്കി ഗോത്രങ്ങളുടെ നിരവധി ഗ്രാമങ്ങളുണ്ട്. മണിപ്പൂരിലെ ചില മലയോര പ്രദേശങ്ങളില്‍ പ്രബലരായ മെയ്‌തേയ് സമുദായവും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 250-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000-ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+