മണിപ്പൂരിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ സംഘർഷം; ഒരു മരണം
ഇംഫാൽ: വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ ഒരു മരണം. കാംഗ്പോക്പിയിൽ ഉണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. തുടർന്നാണ് സുരക്ഷാ സേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടം വാഹനങ്ങൾ കടത്തിവിടാൻ വിസമ്മതിതച്ചപ്പോഴാണ് കണ്ണീർ വാതക പ്രയഗവും ലാത്തി ചാർജ് ചെയ്യുകയും ചെയ്തതെന്ന് പോലീസ് പറയുന്നു. പതിനാറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. പോലീസ് പ്രസ്താവനയിൽ പറയുന്നു. 27 സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറയുന്നു.

" അനിയന്ത്രിതവും അക്രമാസക്തവുമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാ സേന വളരെ സംയമനം പാലിക്കുകയും പ്രതിഷേധക്കർക്കിടയിൽ നിന്ന് സായുധരായ അക്രമികൾ നടത്തിയ വെടി വെയ്പ്പ് ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാനും നേരിടാനും മിനിമം ഫോഴ്സ് പ്രയോഗിച്ചു, " പോലീസ് പറഞ്ഞു.
പ്രദേശിക പ്രതിഷേധക്കാർക്ക് സുരക്ഷാ സേന അകമ്പടി സേവിക്കുന്നുവെന്ന കുക്കി- സോ കൗൺസിലിന്റെയും കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെയും ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് എന്ന് പോലീസ് പറഞ്ഞു.
അക്രമം നടന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ ഭാഗമായി താഴ്വരയിൽ റാലി നടന്നു.
സംഘർത്തെ തുടർന്ന് കാംഗ്പോക്പി, ചാമ്പൈ, സൈതു - ഗാംഫസോൾ ഉപ വിഭാഗങ്ങളിൽ , ദേശീയ പാതാ രണ്ടിൽ ജില്ലാ മജിസ്‌ട്രേറ്റ് മഹേഷ് ചൗധരി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മണിപ്പൂരിൽ എല്ലാ മേഖലയിലും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര സേന സുരക്ഷയോടെ രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് തുടങ്ങിയത്.
മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ, ഇംഫാൽ - കാൻപോക്പി - സേനാപതി - കാങ്പോക്പി - ഇംഫാൽ- ബിഷ്ണുപൂർ - ചുരന്ദ്പൂർ, ചുരന്ദ്പൂർ - ബിഷ്ണുപൂർ- ഇംഫാൽ റൂട്ടുകളിലാണ് സർവീസ് നടത്തിയത്. ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്റർ സർവീസുകളുമുണ്ട്.












Click it and Unblock the Notifications