മണിപ്പുര്‍ മുഖ്യമന്ത്രിയ്ക്ക് നേരെ വെടിവെയ്പ്പ്, രണ്ട് ജവാന്‍മാര്‍ക്ക് പരിക്ക്
മണിപൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം. ഉഖ്‌റുലിലെ ഹെലിപാഡില്‍ വച്ച് ആയുധധാരികളായ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടത്.
ഇംഫാല്‍: മണിപൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം. ഉഖ്‌റുലിലെ ഹെലിപാഡില്‍ വച്ച് ആയുധധാരികളായ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടത്.
ആക്രമണത്തില്‍ രണ്ട് റൈഫിള്‍സ് ജവാന്മാര്‍ക്ക് പരിക്ക് പറ്റി. തിങ്കളാഴ്ച രാവിലെ ഉഖ്‌റുലിലെ ആശുപത്രി ഉദ്ഘാടനത്തിന് എത്തിയകായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി ഗെയ്ഖാനും കൂടെയുണ്ടായിരുന്നു.

ഹെലിപാഡില്‍ ഇറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ഒരു സംഘം ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കി മുഖ്യമന്ത്രിയും സംഘവും ഇഫാലിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications