മണിപ്പൂര്‍ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍, ദില്ലി വഴി നാട്ടിലെത്തിക്കും
ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ദില്ലി വഴി നാട്ടിലെത്തിക്കാനുള്ള ശ്രമാണ് നടക്കുന്നത്. ദില്ലിയിലുള്ള കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒമ്പത് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ ചില മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
മണിപ്പൂരിലെ സര്‍വ്വകലാശാലകളിലും സംഘര്‍ഷം രൂക്ഷമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംര്‍ഷം നടത്തുന്ന സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. പല ഡിപ്പാര്‍ട്ടുമെന്റുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിലും സംഘര്‍ഷമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

രാത്രികാലത്ത് വെടിയൊച്ചയും സ്‌ഫോടനും കേള്‍ക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. എന്നാല്‍ സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാണ്. കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മെഡിക്കല്‍ കോളേജിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. ഇതിനിടെ ദില്ലിയിലെ ജന്തര്‍മന്തറിലെ മണിപ്പൂരിലെ മെയ്‌തേ വിഭാഗം പ്രതിഷേധിച്ചു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സേവ് മണിപ്പൂര്‍ എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടെ കലാപ ബാധിത മേഖലകളില്‍ നിന്ന് 11,000 പേരെ ഒഴിപ്പിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സൈന്യം ഇറങ്ങിയിരുന്നു. മണിപ്പൂര്‍ സിവില്‍ അഡ്മിനിസ്ട്രേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബാരേന്‍ സിംഗുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പ്രശ്നം രൂക്ഷമായ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്ദി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്. മെയ്തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിനെതിരെ ഓള്‍ ടൈബ്രല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍, ചുരാചന്ദ് ജില്ലയില്‍ ടോര്‍ബങ്ങില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു.
രണ്ട് സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയുടെ ഫലമാണ് നിലവിലെ സംഭവങ്ങളെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications