കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!!

Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട ആറ് വിമത എംഎല്‍എമാരും ദില്ലിയിലേക്ക് പോകുന്നു. പ്രതിപക്ഷം പൂര്‍ണമായും തകരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇവര്‍ ബിജെപിയില്‍ ചേരാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഒക്രം ഇബോബി സിംഗിന്റെ മരുമകനും ഇക്കൂട്ടത്തിലുണ്ട്. അതേസമയം കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ഇവര്‍ പാര്‍ട്ടിയിലെ അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച സാഹചര്യത്തില്‍ നടപടിയെടുക്കുക അസാധ്യമാണ്. അയോഗ്യതാ നടപടികള്‍ പോലുള്ളവ സാധ്യമാണോ എന്ന് കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്.

1

ഇബോബി സിംഗിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സ്വാധീനം നഷ്ടമായി കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഹൈക്കമാന്‍ഡ് നേരത്തെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ അവരുള്ളത്. ഹൈക്കമാന്‍ഡ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യപ്പെടാത്തതും വലിയ പ്രതിസന്ധിയാണ്. രാഹുല്‍ ഗാന്ധി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ഗൗരവത്തിലെടുത്തിട്ടുണ്ട്. പോകുന്നവര്‍ അത് തുടരാമെന്നാണ് രാഹുലിന്റെ നിലപാട്. അനാവശ്യമായി സീനിയര്‍ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതും ഇബോബി സിംഗിന്റെ വീഴ്ച്ചയാണ്.

Recommended Video

cmsvideo
BJP pursuing patch-up with NPP to secure government in Manipur | Oneindia Malayalam

അതേസമയം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗും ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു എംഎല്‍എയും രാജിവെച്ച മറ്റ് ആറ് പേരും അദ്ദേഹത്തിനൊപ്പമുണ്ട്. പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ ദില്ലിയിലേക്ക് പോയത്. ഇവര്‍ ദില്ലിയിലെത്തി അമിത് ഷായെ കാണുമെന്നാണ് സൂചന. ബിരേന്‍ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അമിത് ഷാ കോവിഡ് ചികിത്സയില്‍ ഉള്ളതിനാല്‍ ജെപി നദ്ദയെ കാണാനാണ് കൂടുതല്‍ സാധ്യത. കോണ്‍ഗ്രസ് ക്യാമ്പ് വീണ്ടും വിശ്വാസ വോട്ട് നടത്തണമെന്ന ആവശ്യമൊക്കെ ഇതിനിടയില്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഇതില്‍ ആറ് പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ബിരേന്‍ സിംഗ് സര്‍ക്കാര്‍ അനായാസമായി വിശ്വാസ വോട്ട് വിജയിച്ചിരുന്നു. കൂറുമാറിയവരില്‍ ഒക്രം ഹെന്റി സിംഗാണ് ഇബോബി സിംഗിന്റെ മരുമകന്‍. 2017ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റോടെ കോണ്‍ഗ്രസായിരുന്നു മണിപ്പൂര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ പിന്നീട് പല ഘട്ടങ്ങളിലായി വിവിധ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.

English summary
manipur congress mla's who quit party goes to delhi with cm biren singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X