കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു... ബിരേന്‍ സിംഗ് അമിത് ഷായെ കണ്ടു, സമവായം!!

Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. മുഖ്യമന്ത്രി ബിരേന്‍ സിംഗ് ദില്ലിയിലെത്തി അമിത് ഷായെ കണ്ടിരിക്കുകയാണ്. എന്‍പിപിയുമായി ഒത്തുതീര്‍പ്പിനാണ് ബിരേന്‍ സിംഗിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അദ്ദേഹം കണ്ടു. എടുത്ത് മാറ്റിയ വകുപ്പുകള്‍ ബിരേന്‍ സിംഗ് മന്ത്രിമാര്‍ക്ക് അടക്കം തിരിച്ച് നല്‍കേണ്ടി വരും. അതിന് പുറമേ മുഖ്യമന്ത്രിയുടെ അധികാരങ്ങളും നിയന്ത്രിക്കും. നാല് മന്ത്രിമാര്‍ രാജിവെച്ച ശേഷം മുഖ്യമന്ത്രി ആദ്യമായിട്ടാണ് ദില്ലി സന്ദര്‍ശിക്കുന്നത്.

1

ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ഇംഫാലില്‍ ബിരേന്‍ സിംഗ് മടങ്ങിയെത്തിയതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റിന് ബിരേന്‍ സിംഗ് വിധേയനായിരുന്നു. സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം നേതൃത്വത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ബിരേന്‍ സിംഗിന്റെ ഏകാധിപത്യ രീതിക്കെതിരെ നേതാക്കള്‍ രംഗത്തുണ്ട്. ദില്ലി സന്ദര്‍ശനം വിജകരമായിരുന്നുവെന്നും, കേന്ദ്ര നേതാക്കള്‍ സംതൃപ്തിയിലാണെന്നും ബിരേന്‍ സിംഗ് പറയുന്നു.

ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂര്‍ ബിജെപിയിലും എന്‍പിപിയിലും ശക്തമാണ്. രാജ്യസഭാ വിജയത്തോടെ അതിനുള്ള സാധ്യത വളരെ ചുരുക്കമാണ്. കോണ്‍ഗ്രസുമായി ഇപ്പോഴും ചര്‍ച്ച നടത്താന്‍ എന്‍പിപി തയ്യാറാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇനി എന്‍പിപിയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറല്ല. ഹിമന്ത ശര്‍മയ്ക്ക് മണിപ്പൂരില്‍ രാഷ്ട്രീയ നീക്കത്തിനും എന്‍പിപി അവസരം ഒരുക്കിയിരിക്കുകയാണ്. കുറച്ച് കാലമായി പ്രതിരോധത്തിലായിരുന്ന ശര്‍മ ഒരിക്കല്‍ കൂടി ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

അതേസമയം എന്‍പിപി മന്ത്രിമാര്‍ ചില വകുപ്പുകള്‍ വിട്ടുനല്‍കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ബിരേന്‍ സിംഗ് വഴങ്ങേണ്ടി വരും. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെന്നും, താനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ബിരേന്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസിന്റെ താല്‍പര്യമില്ലായ്മ കാരണമാണ് സര്‍ക്കാര്‍ രൂപീകരണം സാധിക്കാതിരുന്നതെന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്. ബിരേന്‍ സിംഗിനെതിരെ സംസ്ഥാനത്ത് ജനകീയ വികാരമുണ്ട്. എന്നാല്‍ തരുണ്‍ ഗൊഗോയ്, മകന്‍ ഗൗരവ് ഗൊഗോയ് എന്നിവര്‍ മണിപ്പൂരിലെ സര്‍ക്കാര്‍ രൂപീകരണത്തിനായി വളരെ വൈകിയാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്ക് ബിജെപി നേതാക്കളുമായി അഡ്‌ജെസ്റ്റ്‌മെന്റുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി ഞങ്ങളുടെ വീട്ടില്‍ കറന്റില്ല....ഒമ്പതാം ക്ലാസുകാരിയുടെ കത്ത്, ഒടുവില്‍ സംഭവിച്ചത്!!മുഖ്യമന്ത്രി ഞങ്ങളുടെ വീട്ടില്‍ കറന്റില്ല....ഒമ്പതാം ക്ലാസുകാരിയുടെ കത്ത്, ഒടുവില്‍ സംഭവിച്ചത്!!

English summary
manipur crisis is over says biren singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X