രാജസ്ഥാനിലും, ബംഗാളിലും പോകാനുള്ള മനക്കരുത്ത് കാണിക്കൂ; ഇന്ത്യാ സഖ്യത്തോട് ബിജെപി
ന്യൂഡല്‍ഹി: മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി പോയ ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളും ബിജെപിയും തമ്മില്‍ വാക്‌പോര്. കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ കുറിച്ചാണ് പറയുന്നത്. ഇത്രയും കാലം അവര്‍ ഉറങ്ങുകയാണോ എന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. കുക്കികളുമായും മെയ്തികളുമായും സംസാരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞു.
അതേസമയം പ്രതിപക്ഷ സഖ്യം രൂപീകരിച്ച ശേഷം ഇത് ആദ്യമായിട്ടാണ് നേതാക്കള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ ഉക്കെയും ചൂരചാന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് പ്രതിപക്ഷ നേതാക്കള്‍ ഇംഫാലിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് ചൂരചാന്ദ്പൂരിലെത്തിയത്. കുക്കി വിഭാഗക്കാരെയാണ് ഇവിടെ പ്രതിപക്ഷ നേതാക്കള്‍ കണ്ടത്. കുക്കി പൗര സമൂഹത്തെയും, വനിതാ വിഭാഗങ്ങളെയും ഇവര്‍ സന്ദര്‍ശിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലും ഇവര്‍ സന്ദര്‍ശനം നടത്തി. ആക്രമത്തിന് ഇരയായവരെയും ഇവര്‍ കണ്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ഇംഫാലിലേക്ക് മടങ്ങി. അവിടെ വെച്ച് മെയ്തി സമൂഹത്തെയും ഇവര്‍ സന്ദര്‍ശിച്ചു. അതേസമയം ബിജെപി പ്രതിപക്ഷ എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലും, പശ്ചിമ ബംഗാളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറുണ്ടോ എന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു.
അധീര്‍ രഞ്ജന്‍ ചൗധരിയോടാണ് ചോദിക്കാനുള്ളത്. ഇന്ത്യാ സഖ്യം തിരിച്ചെത്തിയാല്‍ ബംഗാളിലെയും, രാജസ്ഥാനിലെയും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തെ കുറിച്ച് സംസാരിക്കുമോ? ഇന്ത്യാ സഖ്യത്തിലെ ഇരുപത് എംപിമാര്‍ അതിലും റിപ്പോര്‍ട്ട് നല്‍കുമോ എന്നും അനുരാഗ് താക്കൂര്‍ ചോദിച്ചു. അതേസമയം മണിപ്പൂരിലെ ആക്രമണത്തിന് ഇരകളായവരുടെ അനുഭവങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ചോദിച്ചു.
പ്രധാനമന്ത്രിയായിരുന്നു സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് നയിക്കേണ്ടിയിരുന്നത്. ഞങ്ങളെല്ലാം അതില്‍ സന്തോഷിക്കുമായിരുന്നു. എന്‍ഡിഎ സഖ്യത്തിലുള്ള ഒരാളും ഇവിടെ വന്നിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യാ സഖ്യം വന്നിട്ടുള്ളതെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.വെറും ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യ സഖ്യം മണിപ്പൂരില്‍ എത്തിയതെന്ന് അനുരാഗ് താക്കൂല്‍ പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ ഇരയായവരെ കുറിച്ച് അവര്‍ക്ക് ആശങ്കകളില്ലെന്നും താക്കൂര്‍ പരിഹസിച്ചു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മണിപ്പൂരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നപ്പോള്‍ ഈ സഖ്യത്തിലെ ഒരു എംപി പോലും പാര്‍ലമെന്റില്‍ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. മണിപ്പൂര്‍ ആ സമയം മാസങ്ങളോളമാണ് നിശ്ചലമായത്. എന്നിട്ടും അവര്‍ മൗനത്തിലായിരുന്നു. മണിപ്പൂരില്‍ നിന്ന് ഈ നേതാക്കള്‍ എത്തിയാല്‍, അവര്‍ പാര്‍ലമെന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications